പുകവലി ഉപേക്ഷിച്ചാലും ആ ശീലം ഉണ്ടാക്കിയ ദീര്‍ഘകാല ആഘാതം ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വളരെ വലിയ കാലതാമസമുണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ഒരു വ്യക്തി പുകവലി ഉപേക്ഷിച്ചാല്‍ എത്രകാലം കൊണ്ട് ഹൃദയത്തിന്റെ വീണ്ടെടുക്കല്‍ കാലം മനസിലാക്കുന്നതിന് കൊറിയ യൂണിവേഴ്സിറ്റി അന്‍സാന്‍ ഹോസ്പിറ്റലിലെ ഗവേഷകന്‍ സിയുങ് യോങ് ഷിന്‍ 53 ലക്ഷം ആളുകളില്‍ പഠനം നടത്തി.
ചെറിയ രീതിയില്‍ പുകവലിച്ചു കൊണ്ടിരുന്നവര്‍ പുകവലി ഉപേക്ഷിച്ചപ്പോള്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ കുറഞ്ഞത് അഞ്ച് മുതല്‍ 10 വര്‍ഷം വരെ എടുത്തു. എന്നാല്‍ കഠിനമായി പുകവലിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഏതാണ്ട് 25 വര്‍ഷം വരെ എടുത്തുവെന്നാണ് പഠനത്തില്‍ പറയുന്നത്.
ശരാശരി 48 വയസായ 5,391,231 ആളുകളില്‍ നാല് വര്‍ഷമാണ് പഠനം നടത്തിയത്. ഇതില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. ഈ കാലയളവില്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയുള്‍പ്പെടെയുള്ള അവരുടെ ആരോഗ്യസ്ഥിതികള്‍ രേഖപ്പെടുത്തുകയും ചെയ്തു.