Gulf

പ്രണയം നടിച്ച് നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത 43 കാരന് പരസ്യ വധശിക്ഷ

പ്രണയം നടിച്ച് കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത 43 കാരന് പരസ്യ വധശിക്ഷ. മുഹമ്മദ് അലി സലാമത്തിനെയാണ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ ഇരുന്നൂറോളം സ്ത്രീകളാണ് പരാതി നല്‍കിയത്.

വിവാഹഭ്യര്‍ഥന നടത്തുകയോ ഡേറ്റിങില്‍ ഏര്‍പ്പെടുത്തുകയോ ചെയ്താണ് മുഹമ്മദ് അലി സ്ത്രീകളോട് അടുപ്പം സൃഷ്ടിക്കുന്നത്. ഇതാണ് മുഹമ്മദ് അലിയുടെ പതിവു രീതി. തുടര്‍ന്നാണ് ബലാത്സംഗം. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകളും നല്‍കും. ജനുവരിയിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. അറസ്റ്റിനു പിന്നാലെ നൂറുകണക്കിന് ആളുകള്‍ മുഹമ്മദ് അലിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ബലാത്സംഗവും വ്യപിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.