കട്ടന്‍ ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ആന്റിഓക്സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ മിതമായ അളവില്‍ ദിവസവും കട്ടന്‍ ചായ കഴിക്കുന്നത് ആരോ?ഗ്യത്തിന് നല്ലതായി കണക്കാക്കുന്നു. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ കട്ടന്‍ ചായ വലിയ പങ്കുവഹിക്കുന്നു. പതിവായി കട്ടന്‍ ചായ കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
കട്ടന്‍ ചായയില്‍ കഫീന്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ എല്‍-തിയനൈന്‍ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ നമ്മുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ബുദ്ധിയുടെ ഫോക്കസ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. മധുരം ചേര്‍ക്കാതെ കട്ടന്‍ കുടിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുകയും പഞ്ചസാര നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും.
അതിനാല്‍ കട്ടന്‍ ചായ പതിവാക്കുന്നത് നല്ലതാണ്. പോളിഫെനോളുകള്‍ ക്യാന്ഡസറിനുള്ള സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. ബ്രസ്റ്റ് ക്യാന്‍സര്‍, ഗൈനക്കോളജിക്കല്‍, ശ്വാസകോശം, തൈറോയ്ഡ് കാന്‍സറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായ സഹായിക്കുമെന്നുമാണ് കണ്ടെത്തല്‍.