ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ചെറിയ എസ്യുവിയാണ് കൈലാഖ്. ഡിസംബര്‍ രണ്ടിന് ബുക്കിംഗ് ആരംഭിക്കാന്‍ പോകുന്ന കാറിന്റെ ഡെലിവറി 2025 ജനുവരി അവസാന വാരമാണ് ആരംഭിക്കുക. ഈ കുഞ്ഞന്‍ എസ്യുവിയുടെ ആദ്യ ഉടമായകാന്‍ പോകുന്നത് ഒരു മലയാളിയാണ്. കുഷാഖ് എസ്യുവിയുടെ കുഞ്ഞനിയന്‍ എന്ന് തോന്നിപ്പിക്കുന്ന ഈ കാര്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ കാറിന്റെ പേരിടാനുള്ള ധര്‍മവും കമ്പനി ഇന്ത്യക്കാര്‍ക്ക് നല്‍കി.
PAN -India തലത്തില്‍ നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച 2,00,000 എന്‍ട്രികളില്‍ നിന്നാണ് സ്‌കോഡ തങ്ങളുടെ പുത്തന്‍ SUV യ്ക്കായി ‘കൈലാക്ക്’ എന്ന പേര് തിരഞ്ഞെടുത്തത്. പുത്തന്‍ കാറിന് പേരിടാനായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് Company ‘നെയിം യുവര്‍ സ്‌കോഡ’ എന്ന ക്യാമ്പയിന്‍ ആരംഭിച്ചത്. English അക്ഷരമാലയില്‍ K-യില്‍ തുടങ്ങി Q-വില്‍ അവസാനിക്കുന്ന പേര് നിര്‍ദേശിക്കാനായിരുന്നു ആവശ്യപ്പെട്ടത്.
അഞ്ച് ഓപ്ഷനുകളില്‍ നിന്ന് കൈലാക്ക് എന്ന പേര് നല്‍കി വിജയിച്ചത് മലയാളിയായ മുഹമ്മദ് സിയാദാണ്. കാസര്‍ഗോഡ് സ്വദേശിയായ സിയാദ് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ്. ക്വിക്ക്, കോസ്മിക്, ക്ലിക്, കയാക്ക് എന്നീ പേരുകളെ പിന്തള്ളിയാണ് കൈലാക്ക് സ്‌കോഡയുടെ പുത്തന്‍ കാറിന്റെ നാമമായി മാറിയത്. സ്ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്റെ സംസ്‌കൃത പദമാണ് കൈലാക്ക്.