വിദേശിയായ സോസേജ് കൊണ്ട് വളരെ എളുപ്പത്തിലും രുചികരമായും വേഗത്തിലും സോസേജുപയോഗിച്ചുണ്ടാക്കാവുന്ന രുചിക്കൂട്ട് ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ് ഈ വിഭവം വീട്ടിൽ തന്നെ തയ്യാറാക്കാം.
ചേരുവകൾ
- സോസേജ് – 8 എണ്ണം
- വെളിച്ചെണ്ണ – 1/4 കപ്പ്
- ജീരകം – 1/4 ടീ സ്പൂൺ
- പച്ചമുളക് – 1 ചെറുതായി അരിഞ്ഞത്
- വെളുത്തുള്ളി -1/2 ടേബിൾ സ്പൂൺ
- ഇഞ്ചി – 1/2 ടീ സ്പൂൺ
- വലിയ ഉള്ളി – 1 ചെറുതായി അരിഞ്ഞത്
- ഉപ്പ് – 1 ടീ സ്പൂൺ
- തക്കാളി – 2 എണ്ണം
- മുളക് പൊടി – 2 ടീ സ്പൂൺ
- മല്ലി പൊടി – 2 ടീ സ്പൂൺ
- ഗരം മസാല – 1/4 ടീ സ്പൂൺ 13
- കറിവേപ്പില – 2 തണ്ട്
തയ്യാറാക്കേണ്ട വിധം
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. അതിന് ശേഷം വലിയ ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് തക്കാളി ചേർത്ത് മുളക് പൊടിയും മല്ലി പൊടിയും ചേർത്ത് നന്നായി വഴറ്റുക. തക്കാളി വഴന്നു വരുമ്പോൾ സോസേജ് ചേർത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം ഇത് അടച്ചുവെച്ച് വേവിക്കുക. വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക. തക്കാളിയിൽ നിന്നുള്ള വെള്ളത്തിൽ സോസേജ് വേവിക്കുകയാണ് നല്ലത്. വെന്തു കഴിഞ്ഞാൽ കറി വേപ്പിലയും ഗരം മസാലയും ചേർത്തു വാങ്ങി വെയ്ക്കുക.
STORY HIGHLIGHT: sausage curry