ഏത് ബിസ്ക്കറ്റ് കൊണ്ടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും വിധം തയാറാക്കാൻ പറ്റിയ ഒരു അടിപൊളി ഷെയ്ക്ക്. വളരെ എളുപ്പത്തിൽവീട്ടിൽ തന്നെ തയാറാക്കിയെടുക്കാം.
ചേരുവകൾ
- ബിസ്കറ്റ്-1
- പാക്കറ്റ് തണുത്ത പാൽ -3 കപ്പ്
- വാനില എസൻസ്-1ടീസ്പൂൺ
- കൊക്കോ പൗഡർ-1 ടേബിൾ സ്പൂൺ
- പഴം-1
- പഞ്ചസാര-1/4 കപ്പ്
തയാറാക്കുന്ന വിധം
ബിസ്കറ്റ് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്കു പൊടിച്ചെടുത്ത ബിസ്ക്കറ്റ്, വാനില എസൻസ്, കൊക്കോ പൗഡർ, പഴവും ആവശ്യത്തിന് പഞ്ചസാരയും പാലും ചേർത്ത് നന്നായി അടിച്ചെടുത്ത് ഉപയിഗിക്കുക.
STORY HIGHLIGHT: biscuit shake