മുഖത്തെ കൊഴുപ്പും ഡബിൾ ചിന്നും പലരെയും അലട്ടുന്ന പ്രശ്നമായിരിക്കും. ഇത് മാറ്റിയെടുക്കാൻ സർജറികളുടെയൊന്നും ആവശ്യമില്ല. വീട്ടിൽ തന്നെ എളുപ്പത്തിൽ ചില വ്യായാമങ്ങൾ ചെയ്ത് മുഖത്തെ കൊഴുപ്പ് മാറ്റിയെടുക്കാം. ശരീരഭാരം കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നത് പോലെ തന്നെ മുഖത്തിനും കൃത്യമായ രീതിയില്‍ വ്യായാമം നല്‍കിയാല്‍ മുഖത്തെ അമിതമായ കൊഴുപ്പ് കുറച്ചെടുക്കാം.
1.പറ്റുന്ന അത്രയും വായ തുറന്ന് പല്ലുകൾ കാണിച്ചു ചിരിക്കുക. വീണ്ടും സാധാരണഗതിയിലേക്ക് വരിക. കവിളിലെ കൊഴുപ്പ് കുറയാൻ ഈ വ്യായാമം സഹായിക്കും.
2.നിവർന്നിരുന്ന ശേഷം വലതുവശത്തേക്ക് ചരിഞ്ഞ് വലത് ചെവി തോളിൽ മുട്ടിക്കുക. ഇടതു ചെവിയും ഇതേ രീതിയിൽ തന്നെ ഇടതു തോളിൽ മുട്ടിക്കുക. ഡബിൾചിൻ കുറയ്ക്കാൻ സഹായകമായ ഒരു വ്യായാമം ആണിത്.
3.താടി നെഞ്ചിൽ മുട്ടുന്ന രീതിയിൽ തല സാവധാനം ചുറ്റിക്കുക
4.കവിളുകൾ ഉള്ളിലേക്ക് ആക്കി മത്സ്യത്തിന്റെ പോലെ മുഖം പിടിക്കുക.
5.മുകൾ നിരയിലെ പല്ലും താഴ്നിരയിലെ പല്ലും ഒരുപോലെ കടിച്ചുപിടിച്ച് മുകളിലേക്കും താഴേക്കും മാറിമാറി നോക്കുക
ഓരോ വ്യായാമങ്ങളും 20 മുതൽ 30 തവണ വരെ ഒരു ദിവസം ചെയ്യാം.
വ്യായാമങ്ങൾ കൊണ്ട് മാത്രം മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ കഴിയണമെന്നില്ല. ഭക്ഷണത്തിലും നല്ല ശ്രദ്ധ നൽകണം. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. പകരം, പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ ഡയറ്റിൽ ചേർക്കാവുന്നതാണ്. ഉപ്പ്, മധുരം എന്നിവ അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നതും നല്ലതല്ല. ഇതും ശരീരത്തില്‍ കൊഴുപ്പ് വര്‍ധിപ്പിക്കാൻ കാരണമാക്കും.