ചേരുവകൾ
മുരിങ്ങയില- 2 കപ്പ്
മുട്ട-2 എണ്ണം
ചുവന്നുള്ളി- 10 എണ്ണം
വറ്റൽമുളക് – ആവശ്യത്തിന്
കടുക്- 1/4 ടീസ്പൂൺ
വെളിച്ചെണ്ണ- 2 ടീസ്പൂൺ
തേങ്ങ- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
മഞ്ഞൾപൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് രണ്ട് ടീസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി കാൽ ടീസ്പൂൺ കടുക് ചേർത്ത് വറുക്കുക.
- ഇതിലേക്ക് വറ്റൽമുളക്, പത്ത് ചുവന്നുള്ളി എന്നിവ ചേർത്ത് വഴറ്റുക.
- രണ്ട് കപ്പ് മുരിങ്ങയില അതിലേയ്ക്കു ചേർത്ത് വേവിക്കാം.
- മുരിങ്ങയില വെന്തു വരുമ്പോൾ കാൽ കപ്പ് തേങ്ങ ചിരകിയതും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- മുരിങ്ങയില നന്നായി വെന്തതിനു ശേഷം രണ്ട് മുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിക്കാം.
- നന്നായി ഇളക്കി യോജിപ്പിച്ചോളൂ. മുട്ട വെന്തു കഴിഞ്ഞ് അടുപ്പിൽ നിന്നും മാറ്റാം.
content highlight: moringa-leaves-with-egg-stir-fry-recipe