ചേരുവകൾ
ചിക്കൻ അര കിലോ, ഉള്ളി 6 എണ്ണം, റെഡ് ചില്ലി ഫ്ലേക്സ് ഒരു ടീസ്പൂൺ, ഉപ്പ് പാകത്തിന്, ഇഞ്ചി ചെറിയ കഷണം, വെളുത്തുള്ളി 8 അല്ലി, പച്ചമുളക് 5 എണ്ണം, കറിവേപ്പില ഒരു തണ്ട്, വെളിച്ചെണ്ണ 4 ടീസ്പൂൺ, പുളിവെള്ളം ഒരു ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചിക്കൻ വൃത്തിയാക്കിയെടുക്കുക. ഉള്ളി, ചില്ലി ഫ്ലേക്സ് എന്നിവ മിക്സിയിൽ നന്നായി ക്രഷ് ചെയ്തെടുക്കണം. ബൗളിൽ ചിക്കനും ചതച്ച ഉള്ളി യും ചില്ലി ഫ്ലേക്സുസും ഉപ്പു മുതൽ, പുളി വെള്ളം വരെയുള്ളവയും യോജിപ്പിക്കുക. നോൺസ്റ്റിക് പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചിക്കൻ ചേർത്ത് ചെറുതീയിൽ ഗ്രിൽ ചെയ്തെടുക്കാം.