ചോറിനും ചപ്പാത്തിക്കും എല്ലാം ഒപ്പം ഒഴിച്ച് കഴിക്കാവുന്ന രുചികരമായ തക്കാളിക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. രണ്ട് തക്കാളി രണ്ട് സവാള എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. നാല് ടീസ്പൂൺ തേങ്ങ ചിരകിയതും മൂന്ന് പച്ചമുളകും രണ്ടല്ലി വെളുത്തുള്ളിയും ആവശ്യമാണ്. ഒരു കുക്കറിലേക്ക് അരിഞ്ഞുവച്ച സവാള, തക്കാളി പച്ചമുളക്, അൽപം മഞ്ഞൾപ്പൊടി, കറിവേപ്പില, ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് രണ്ട് വിസിൽ വരുത്തുക. ശേഷം തേങ്ങ, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ നന്നായി അരച്ചെടുക്കുക. ആവി കളഞ്ഞശേഷം കുക്കർ തുറന്ന് ഗ്രേവി നന്നായി ഉടച്ചെടുക്കുക. അതിലേക്ക് തേങ്ങയുടെ അരപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽമുളകിട്ട് കശ്മീരി മുളകുപൊടി കൂടി ചേർത്ത് ഇളക്കി കറിയിലേക്ക് വറുത്തിടുക.