കോഴിക്കോട് ജില്ലയിലെ കക്കയം അണക്കെട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു അടിപൊളി വെള്ളച്ചാട്ടമുണ്ട് ഉരക്കുഴി വെള്ളച്ചാട്ടം. അധികമാരും ശ്രദ്ധിക്കപ്പെടാത്ത അതിമനോഹരമായ വെള്ളച്ചാട്ടമാണിത്. കുറച്ചൊക്കെ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഉചിതമായൊരിടം. വെള്ളച്ചാട്ടത്തിന്റെ മുഴുവൻ പ്രദേശവും കൊടും വനങ്ങളാലും കൂറ്റൻ പാറകളാലും ചുറ്റപ്പെട്ട ഇവിടം എല്ലാവരെയും അമ്പരിപ്പിക്കുന്ന ഒന്നു തന്നെയാണ്.
ഈ വെള്ളച്ചാട്ടത്തിന് ഉരക്കുഴി എന്ന് പേരുവരാൻ ഒരു കാരണമുണ്ട്. നൂറ്റാണ്ടുകളാൽ വെള്ളം വീണ് ഇവിടെയുള്ള പാറക്കല്ലുകളിൽ ഉരലുപോലെ കുഴികളാണ്. അതിനാലാണ് ഇതിന് ഉചിതമായ ഉരക്കുഴി വെള്ളച്ചാട്ടമെന്ന് പേര് വന്നത്. ഈ കുഴിക്കുള്ളിൽപ്പെട്ടാൽ പിന്നീട് രക്ഷപ്പെടാനാകില്ല. അതിനാൽ ഇവിടെ ആരെങ്കിലും വീണാൽ പിന്നീട് തിരച്ചിൽ നടത്താറില്ല. വെള്ളച്ചാട്ടത്തിന് ചുറ്റും കൂറ്റൻപാറകൾ ഉള്ളതിനാൽ അടുത്തെത്താൻ സഞ്ചാരികൾക്ക് സാധിക്കില്ല. ഡെക്കിൽ നിന്നുകൊണ്ടാണ് സഞ്ചാരികൾ വെള്ളച്ചാട്ടത്തിന്റെ ഭംഗിയും ദൂരക്കാഴ്ചകളും ആസ്വദിക്കുന്നത്. ഒരു പാലവും ഇതിന് അടുത്തായിട്ടുണ്ട്. കക്കയം ഡാമിന് അടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമായതിനാൽ ആ പ്രദേശത്തിന്റെ മുഴുവൻ ഭംഗിയും ഇവിടെയെത്തുന്നവർക്ക് ആസ്വദിക്കാം.
ചെളിക്കുഴിയിൽ നിന്ന് ആറ് കിലോമീറ്റർ യാത്ര ചെയ്താൽ മാങ്കോട്-രാജഗിരി റോഡിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിൽ എത്താം