സാധാരണ ഇഡ്ലി മാവ് അരച്ച് 7 – 8 മണിക്കൂറിനു ശേഷമാണു ഇഡ്ഡലി ഉണ്ടാക്കാൻ പറ്റുക. അതിൽ നിന്നും വ്യത്യസ്തമായി ഇങ്ങനെ ഉണ്ടാക്കാം സൂപ്പർ ഇഡ്ഡലി.
ചേരുവകൾ
പച്ചരി – 2 കപ്പ്
ഉഴുന്ന് -1/2 കപ്പ്
ഉലുവ – 1 ടീസ്പൂൺ
ചോറ് – 1/4 കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ
യീസ്റ്റ് – 1/2 ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനു ശേഷം അതിലേക്കു ചോറും ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി ചേർത്തു രാത്രി കുതിർക്കാൻ വയ്ക്കുക.
ശേഷം രാവിലെ, കുതിർക്കാൻ വച്ച അരിയും ഉഴുന്നും ചോറും ഉലുവയും ഉപ്പും പഞ്ചസാരയും യീസ്റ്റും കൂടി അതേ വെള്ളത്തിൽ അരച്ച് അര മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
ഒരു സ്റ്റീമർ അടുപ്പിൽ വച്ച് എണ്ണമയം പുരട്ടിയ ഇഡ്ഡലി പാത്രത്തിൽ ഇത് കുറേശ്ശേ ഒഴിച്ച് 8 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ഇഡ്ഡലി തയാർ.
content highlight: soft-idli-recipe