ജോലിക്ക് തിരക്കിട്ട് രാവിലെ പോകുന്നവർക്ക് ഉണ്ടാക്കാൻ എളുപ്പമായ കറിയാണിത്
ചേരുവകൾ
തക്കാളി – 4 എണ്ണം മീഡിയം സൈസ്
സവാള – 1 എണ്ണം വലുത്
ഇഞ്ചി – 1 ചെറിയ കഷണം
കറിവേപ്പില
മുളക് പൊടി – 1/4 ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം ചെറുതാക്കി അരിഞ്ഞത്
ഉപ്പു
മഞ്ഞൾ പൊടി – ഒരു നുള്ള്
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂണ്‍
കടുക് – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് പോട്ടിചെടുക്കുക . പിനീട് ചെറുതാക്കി അരിഞ്ഞ , ഇഞ്ചി സവാള , കറിവേപ്പില , പച്ചമുളക് ഒപ്പം കുറച്ചു ഉപ്പും ചേർത്ത് സവാള നല്ല പോലെ സോഫ്റ്റ് ആകുനതുവരെ വഴറ്റുക ശേഷം മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് അതിന്റെ പച്ചമണം മാറുന്നതുവരെ വഴറ്റുക ഇനി ചെറുതാക്കി അറിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർക്കാം
ശേഷം അടച്ചു വെച്ച് ചെറിയ തീയില വേവിക്കുക 5 മിനിറ്റ് വരെ പിന്നീടു അടപ്പ് തുറന്നു പച്ചമണം തീരെ ഇല്ല എന്ന് ഉറപ്പാക്കിയതിനുശേഷം കുറച്ചു വെളിച്ചെണ്ണയും കറിവേപ്പിലയും ഇതിനു മുകളിൽ ആയി ചേർക്കുക. എന്നിട്ട് അഞ്ച് മിനിട്ട് വേവിക്കുക.
content highlight: tomato-roast-recipe