നല്ല കുറുകിയ ചാറോട് കൂടിയ മത്തി കറി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ മീൻ കറി.
ആവശ്യമായ ചേരുവകൾ
- മത്തി
- സവാള – 1
- തക്കാളി -1
- മുളകുപൊടി – 2 ടേബിൾസ്പൂൺ
- മീൻ മസാല -2 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി – 1/21ടേബിൾസ്പൂൺ
- പുളി –
- ഉലുവ
- കടുക്
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ ഒരു സവാള അരിഞ്ഞതും, ഇഞ്ചി വെളുത്തുള്ളി, ഉപ്പും ചേർത്ത് വഴറ്റുക. ശേഷം ഒരു ടേബിൾസ്പൂൺ ചേർത്ത് വഴറ്റുക. അതിലേക്കു ഒരു തക്കാളി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റുക. ശേഷം 2 ടേബിൾസ്പൂൺ ഫിഷ് മസാല, 2 ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്ത് വഴറ്റുക. ഇതു ചൂടാറിയ ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു ചട്ടിയിൽ എണ്ണ ചൂടായ ശേഷം കടുക് പൊട്ടിക്കുക. അതിലേക്കു 1 /2 സവാള, കറിവേപ്പില ചേർത്ത് വഴറ്റുക. അരച്ച മിശ്രിതം അതിലേക്കു ചേർത്ത് 1/2 ടേബിൾസ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് എണ്ണ തെളിഞ്ഞു കേറുന്നതുവരെ വഴറ്റണം. ഒരു നാരങ്ങാ വലുപ്പത്തിലുള്ള പുളി പിഴിഞ്ഞതും കൂടി ചേർക്കണം. മൂടി വെച്ച് ഒന്ന് തിളച്ച ശേഷം 1 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കണം. തിളച്ച ശേഷം മത്തി കഷ്ണങ്ങൾ ഇട്ടു മൂടി വെച്ച് വേവിക്കുക.