ഇനി നത്തോലി കിട്ടുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്തുനോക്കൂ. രുചികരമായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നത്തോലി ഫ്രൈ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- നെത്തോലി – 1/2 കിലോ
- മുളക് പൊടി 2 ടേബിൾ സ്പൂൺ
- മഞ്ഞള്‍ പൊടി – 1/4 ടീ ടീസ്പൂണ്‍
- കുരുമുളക് പൊടി – 1 ടീസ്പൂണ്‍
- പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
നെത്തോലി വൃത്തിയാക്കി മുളക്‌പൊടി, മഞ്ഞള്‍പൊടി, ഉപ്പ്, കുരുമുളക് പൊടി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, 1 സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി തേച്ചു പിടിപ്പിച്ചു 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം. വെളിച്ചെണ്ണ ഒഴിച്ച് അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ നെത്തോലി വറുത്തെടുക്കാം. നല്ല മൊരിഞ്ഞു വരുമ്പോൾ എടുത്തു മാറ്റാം.