കപ്പക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു ചമ്മന്തി തയ്യാറാക്കിയാലോ? സ്വാദിഷ്ടമായ മുളക് ചമ്മന്തി റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വറ്റൽമുളക്
- വെളിച്ചെണ്ണ
- പുളി
- കടുക്
- ഇഞ്ചി
- വെളുത്തുള്ളി
- ചുവന്നുള്ളി
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
10 വറ്റൽമുളക് വെളിച്ചെണ്ണയിൽ ഇട്ടു വറുത്തു കോരുക. ചൂടേറുമ്പോ നെല്ലിക്ക വലുപ്പത്തിലുള്ള പുളി പിഴിഞ്ഞതും കൂടി അരച്ചെടുക്കുക. 1 ടീസ്പൂൺ വെളിച്ചെണ്ണയിൽ 1/4 ടേബിൾസ്പൂൺ കടുക് പൊട്ടിക്കണം. അതിലേക്കു 1 ടീസ്പൂൺ ഇഞ്ചി, 1 ടീസ്പൂൺ വെളുത്തുള്ളി, 6 ചുവന്നുള്ളി പൊടിയായി മുറിച്ചതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് മൂപ്പിചെടുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഒരു നുള്ളു മഞ്ഞപ്പൊടിയും ചേർത്ത് മൂത്തുവരുമ്പോൾ അരച്ച മുളകും പുളിയുടെ ബാക്കിയും ചേർത്ത് നന്നായി കുറുകുമ്പോൾ ഉപയോഗിക്കാം. ഇത് കപ്പയ്ക്കും ചോറിനുമെല്ലാം നല്ല കോമ്പിനേഷൻ ആണ്.