ഒരു വെറൈറ്റി അച്ചാർ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- തക്കാളി 1 കപ്പ് അരിഞ്ഞത്
- വെളുത്തുള്ളി 4 ചതച്ചത്
- പച്ചമുളക് 1 വലുത് അരിഞ്ഞത്
- കറിവേപ്പില 1 തണ്ട്
- മുളക് പൊടി 2 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി 1/4 ടേബിൾസ്പൂൺ
- കായം പൊടി 1/4ടേബിൾസ്പൂൺ
- ഉപ്പ്
- വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ
- നല്ലെണ്ണ 1.5 ടേബിൾസ്പൂൺ
- വറ്റൽമുളക് 2
- വിനീഗർ 1 ടേബിൾസ്പൂൺ
- കടുക് 1ടേബിൾസ്പൂൺ
- ഉലുവ 1/4ടേബിൾസ്പൂൺ
- വെള്ളം 1/4ഗ്ലാസ്
- പഞ്ചസാര 1 നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടി വെച്ച് ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ, നല്ലെണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്കു കടുക്, ഉലുവ ചേർത്ത് പൊട്ടിച്ചു അതിലേക്കു വറ്റൽമുളക്, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി, മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. തക്കാളി ഉടഞ്ഞു പച്ചമണം മാറി വരുമ്പോൾ മുളക് പൊടി, കായം ചേർത്ത് മൂപ്പിച്ചു എണ്ണ തെളിഞ്ഞു വരുമ്പോൾ വെള്ളം ഒഴിച്ചു ഇച്ചിരി വറ്റി വരുമ്പോൾ അതിലേക്കു വിനീഗർ ഒരു നുള്ള് പഞ്ചസാര ചേർത്ത് ഇളകി കഴിഞ്ഞാൽ അച്ചാർ റെഡി.