ആപ്പിൾ വെച്ചും രുചികരമായ അച്ചാർ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ എങ്ങനെ ഇത് തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പുളിയുള്ള ആപ്പിൾ 2 എണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത്
- വെളുത്തുള്ളി അഞ്ചോ ആറോ അല്ലി നീളത്തിൽ അരിഞ്ഞത്
- മുളക് പൊടി എരിവിനനുസരിച് മൂന്നോ നാലോ വലിയ സ്പൂൺ ആവാം
- കായപ്പൊടി അര റ്റീസ്പൂൺ
- ഉലുവപ്പൊടി അര റ്റീസ്പൂൺ
- ഉപ്പ്
- കറിവേപ്പില
- വറ്റൽമുളക് 3 നുറുക്കിയത്
- കടുക്
- ഓയിൽ
- (ഇഞ്ചി ഇഷ്ടമുള്ളവർക്ക്. കുറച്ച ചേർക്കാം)
തയ്യാറാക്കുന്ന വിധം
ആപ്പിൾ നുറുക്കിയതിൽ ഉപ്പും, കായപ്പൊടിയും, ഉലുവാപ്പൊടിയും ഇട്ടു നന്നായി ഇളക്കി വെയ്ക്കുക. ആപ്പിൾ അരിയുമ്പോൾ പെട്ടെന്ന് നിറം മാറുന്നത് കൊണ്ട് അരിയുന്നതിനനുസരിച് ഉപ്പ് തൂകി ഇളക്കുക. ഇനി ഒരു ചീനച്ചട്ടിയിൽ ഓയിൽ ഒഴിച്ചു കടുക് പൊട്ടിക്കുക. അതിലേക്ക് വറ്റൽമുളക് നുറുക്കിയതും ശേഷം കറിവേപ്പില, വെളുത്തുള്ളി എന്നിവ യഥാക്രമം ചേർത്ത് വഴറ്റുക. ഒന്ന് വഴന്നാൽ തീ ഓഫ് ചെയ്ത് മുളക്പൊടി ചേർക്കാം. അതിലേക് ആപ്പിൾ കഷ്ണങ്ങൾ ഇട്ട് നന്നായി ഇളക്കി കുറച്ചു തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് തണുക്കുമ്പോൾ കുപ്പിയിൽ ആക്കാം. ഈ അച്ചാർ അധിക നാൾ ഇരിക്കില്ല. തയ്യാറാക്കുമ്പോൾ ആവശ്യത്തിന് മാത്രം തയ്യാറാക്കുക.