Food

ഹോട്ടലിൽ കിട്ടുന്ന അതെ രുചിയിൽ ചിക്കൻ 65 വീട്ടിൽ തയ്യാറാക്കിയാലോ?

ഹോട്ടലിൽ കിട്ടുന്ന അതെ രുചിയിൽ ചിക്കൻ 65 വീട്ടിൽ തയ്യാറാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ 300 ഗ്രാം
  • തൈര് 2-2.5 ടേബിൾസ്പൂൺ
  • അരിപൊടി 2 ടേബിൾസ്പൂൺ
  • കാശ്മീരി മുളകുപൊടി 2-2 1/4ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 1/4ടേബിൾസ്പൂൺ
  • ഗരം മസാല 1/2ടേബിൾസ്പൂൺ
  • മഞ്ഞൾ പൊടി 1/4ടേബിൾസ്പൂൺ
  • കുരുമുളക് പൊടി 1ടേബിൾസ്പൂൺ
  • ജീരകം 1/2ടേബിൾസ്പൂൺ
  • കറിവേപ്പില 1-2തണ്ട്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി അതിലേക്കു അരിപൊടി ഒഴികെ എല്ലാം ചേർത്ത് ഒരു മണിക്കൂർ വെക്കുക. ഓവർ നൈറ്റ് ഫ്രിഡ്ജിൽ വേണേലും വെക്കാം. അതു കഴിഞ്ഞു അരിപൊടി ചേർത്ത് മിക്സ്‌ ചെയ്തു വെക്കുക.

ഇനി വെളിച്ചെണ്ണ/ വെജ് ഓയിൽ ചൂടാക്കി അതിലേക്കു 1 തണ്ട് കറിവേപ്പില ചേർത്ത് ക്രിസ്പിയാക്കി എടുക്കുക. ഇനി ഒരു പപ്പടം ചെറുതായി മുറിച്ചു വറുത്തെടുക്കുക. ഇനി ചിക്കൻ ചേർത്ത് വറുത്തെടുക്കാം. കാശ്മീരി ചില്ലി പൌഡർ കളർ കിട്ടാനാണ് ചേർക്കുന്നത്. റെഡ് കളർ ചേർത്തും ഉണ്ടാക്കാം. കുരുമുളക് പൊടി എരിവിന് അനുസരിച്ചു ചേർക്കാം.

2 ടേബിൾസ്പൂൺ വരെ ചേർക്കാവുന്നതാണ്. ചിക്കൻ ഫ്രൈ ആകുമ്പോൾ നല്ല ക്രിസ്പിയാവാൻ ആണ് അരിപൊടി ചേർക്കുന്നത്. തൈര് ഭയങ്കര പുളിയുള്ളത് ചേർക്കരുത്. മീഡിയം പുളി മാത്രേ പാടുള്ളു. പപ്പടം ആവശ്യമെങ്കിൽ ചേർക്കാം.