Business

ഡി.ബി.എസ് ബാങ്ക് ഇന്ത്യ സി .ഇ . ഒ സുരോജിത് ഷോം വിരമിക്കുന്നു

ഡി.ബി.എസ് ബാങ്ക് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥായിലുള്ള ഡി.ബി.എസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, ഡി.ബി.എസ് ബാങ്ക് ഇന്ത്യയുടെ എംഡിയും സി.ഇ.ഒയുമായ സുരോജിത് ഷോം 2025 ഫെബ്രുവരി 28ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. 30 വര്‍ഷമായി ഇന്ത്യയില്‍ സാന്നിധ്യമുള്ള ഡി.ബി.എസ് ബാങ്ക് 1994 ലാണ് മുംബൈയില്‍ അതിന്‍റെ ആദ്യ ഓഫീസ് തുറന്നു.

2015 ഏപ്രില്‍ മുതല്‍ ഡി.ബി.എസ് ബാങ്ക് ഇന്ത്യയുടെ അമരത്ത് പ്രവര്‍ത്തിച്ച സുരോജിത് ഷോം കുറച്ചുകാലം മുമ്പ് വിരമിക്കാനുള്ള ആഗ്രഹം സൂചിപ്പിച്ചിരുന്നു, കൂടാതെ സാധ്യതയുള്ള പിന്‍ഗാമികളെ തിരിച്ചറിയുന്നതിനായി ഡി.ബി.എസ് ബാങ്ക് ഇന്ത്യ ബോര്‍ഡ്, ഡി.ബി.എസ് ഗ്രൂപ്പ് മാനേജ്മെന്‍റ് എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡി.ബി.എസ് ബാങ്ക് ഇന്ത്യ നിലവില്‍ പിന്‍ഗാമിയെ സംബന്ധിച്ച ആര്‍ബിഎയെുടെ അനുമതിക്കായി കാത്തിരിക്കുകയാണ്, റെഗുലേറ്ററി അനുമതികള്‍ നിലവില്‍ വന്നതിന് ശേഷം പ്രഖ്യാപനം നടത്തും.