Food

സ്വാദിഷ്ടമായ ചിക്കൻ മസാല ദോശ | Chicken Masala Dosa

ഒരു വെറൈറ്റി ദോശ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചിക്കൻ മസാല ദോശ.

ആവശ്യമായ ചേരുവകൾ

  • സവാള 1
  • തക്കാളി 1
  • ഇഞ്ചി ചെറിയ കഷ്‌ണം
  • വെളുത്തുള്ളി 5 അല്ലി
  • പച്ചമുളക് 2
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • ചിക്കൻ മസാല
  • മല്ലിപ്പൊടി
  • കുരുമുളക്പൊടി
  • പിന്നെ മെയിൻ ഐറ്റം ലെഫ്റ്റ് ഓവർ ചിക്കൻ അല്ലെങ്കിൽ ചിക്കൻ വേവിച്ചുടച്ചത്

തയ്യാറാക്കുന്ന വിധം

പാത്രം ചൂടാകുമ്പോൾ കുറച്ച് എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് പൊടികൾ ഇട്ട് പിന്നെ തക്കാളി ചേർക്കുക. പൊടികൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇടാം. അതിനു ശേഷം ചിക്കൻ ചേർക്കുക. അതിനു ശേഷം നന്നായി വഴറ്റി എടുക്കുക. ഇനി ദോശ മാവ് ഒഴിച്ചു അതിനു മുകളിൽ മസാല ഇട്ടു ചുട്ടെടുക്കുക. ചിക്കൻ മസാല ദോശ റെഡി.