അവിൽ വിളയിച്ചത് തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ് ഇതിന്. വളരെപെട്ടെന്ന് തയ്യാറാക്കാവുന്ന ഒരുഗ്രൻ റെസിപ്പി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അവല്‍ – 250 ഗ്രാം
- ശര്‍ക്കര – 250 ഗ്രാം
- തേങ്ങ ചിരവിയത് – 2 കപ്പ്
- തേങ്ങക്കൊത്ത് – കാല്‍ കപ്പ്
- എള്ള് – രണ്ട് ടേബിള്‍ സ്പൂണ്‍
- ഏലക്ക പൊടി – 1 ടീസ്പൂണ്‍
- ചുക്ക് പൊടി – 1 ടീസ്പൂൺ
- നല്ല ജീരകം പൊടിച്ചത് – 1ടീസ്പൂൺ
- ഉണക്ക മുന്തിരി, കശുവണ്ടി
- പൊട്ടു കടല – അര കപ്പ്
- വെള്ളം- ആവശ്യത്തിന്
- നെയ്യ് – രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ചീനചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാക്കൊത്ത് അരിഞ്ഞത് ചേര്‍ത്ത് വറക്കുക. ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊട്ടു കടലയും, കശുവണ്ടി, ഉണക്ക മുന്തിരി ചേര്‍ത്ത് ചെറുതായി വറത്ത് മാറ്റി വെക്കുക. ശര്‍ക്കര ആവശ്യത്തിനു വെള്ളം ചേര്‍ത്ത് പാനി ആക്കുക. ശേഷം ചീന ചട്ടിയിൽ ബാക്കിയുള്ള നെയ്യിൽ ശർക്കര പാനി അരിച്ചു ചേർക്കുക. ഇതില്‍ തേങ്ങ ചുരണ്ടിയത് ചേർത്ത് പാനി പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക. ചെറുചൂടില്‍ അവല്‍ ചേര്‍ത്തു ഇളക്കുക. ഇതിലേയ്ക്ക് പൊടികൾ ചേര്ത്ത് നല്ലതുപോലെ ഇളക്കുക. വറുത്ത് മാറ്റിവെച്ചിരിക്കുന്ന എള്ളും പൊട്ടു കടലയും തേങ്ങാക്കൊത്തും ചേര്‍ത്തു ഇളക്കുക. അവല്‍ വിളയിച്ചത് തയ്യാര്‍.