വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ ബാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അതേസമയം പോളിംഗ് ശതമാനം വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് പോളിംഗ് ശതമാനത്തിൽ കുറവ് വന്നതെന്ന് പഞ്ചായത്ത് അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ഏതു പാർട്ടിയുടെ വോട്ടാണ് കുറഞ്ഞതെന്ന് തിരഞ്ഞെടുപ്പ്ഫലം വരുന്ന ദിവസം മനസ്സിലാകും. പ്രിയങ്കയ്ക്ക് ലഭിക്കാൻപോകുന്ന ഭൂരിപക്ഷത്തെക്കുറിച്ച് കോൺഗ്രസിന് കൃത്യമായ ധാരണയുണ്ടെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.