വൃക്ക രോഗികൾ പ്രോട്ടീൻ ഭക്ഷണം പൂർണമായും ഒഴിവാക്കേണ്ടതില്ലെന്നാണ് എസ് കെ ഹോസ്പിറ്റലിലെ കൺസൾട്ടൻഡ് നെഫ്രോളജിസ്റ്റായ ഡോക്ടർ ബിനോയ് വർഗീസ് പറയുന്നത്. അത്തരത്തിൽ ഒഴിവാക്കുമ്പോൾ മസിൽസിന് ബലക്ഷയം സംഭവിക്കുകയും രോഗി ഒരുപാട് ക്ഷീണിച്ചു പോകാനും ഇത് കാരണമാകും. 50 കിലോ ഭാരമുള്ള ഒരു വ്യക്തിയാണെങ്കിൽ 50 ഗ്രാം പ്രോട്ടീൻ എങ്കിലും ശരീരത്തിൽ എത്തിയിരിക്കണം. കൂടുതൽ പയർ വർഗങ്ങളും മുട്ടയുടെ വെള്ളയും കഴിക്കണം. പ്രോട്ടീൻ ഭക്ഷണം കഴിക്കുമ്പോഴും അതിന്റെ അളവ് കൂടാൻ പാടില്ലെന്നും ഡോക്ടർ നിർദ്ദേശിക്കുന്നു.