ചേർത്തല:സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപരമായ വിഡീയോ പ്രചരിപ്പിച്ച ടിപ്പർ ലോറി ഉടമക്ക് എതിരെ പോലീസിൽ പരാതി നല്കി.
കുത്തിയതോട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസർ ക്കാണ് ചേര്‍ത്തല താലൂക്കില്‍ പള്ളിപ്പുറം വില്ലേജില്‍ തളിയാടിയില്‍ വീട്ടില്‍ ഉലഹന്നാന്‍ മകന്‍ ജോഷി എന്ന് വിളിപ്പേരുള്ള മാത്യു പരാതി നല്കിയത്. തുറവൂർ വളമംഗലം സ്വദേശിയായ ടിപ്പർ ഉടമ സുദീപ് എസ്.ബിയാണ് അപകീർത്തിപരമായ വിഡീയേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.സുദീപിന് എതിരെയുള്ള പരാതി ചുവടെ,
25 വര്‍ഷത്തിലേറെയായി സര്‍ക്കാര്‍-സ്വകാര്യ ഇതര കോണ്‍ട്രാക്റ്റ്-കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ ചെയ്തുവരുന്നയാളാണ് ഞാന്‍. 2024 ജൂലൈ മാസം മുതല്‍ ഒരു മാസത്തേക്ക് ദേശീയ പാതാ നിര്‍മ്മാണം നടത്തിവരുന്ന അശോക കണ്‍സ്ട്രക്ഷന്‍റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് ദേശീയപാത നിര്‍മ്മാണത്തിലെ പയലിംഗ് വേസ്റ്റ് നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടത്തിയിരുന്നു. ഇതിലേക്കായി ആറ് ടിപ്പര്‍ ലോറിയും ഒരു ജെ സി ബി യും വാടകയ്ക്ക് ടി കമ്പനിയ്ക്ക് കൊടുത്തിരുന്നു. ഇതിന്‍പ്രകാരം വര്‍ക്ക് നടന്നതിനെ തുടര്‍ന്ന് ഗഘ 39 2744 ാം നമ്പര്‍ ടിപ്പര്‍ ലോറി ഉടമയായ തുറവൂര്‍ വളമംഗലം സ്വദേശിയായ സുദീപ് എസ് ബി യുടെ ടി വാഹനവും വര്‍ക്കിനായി ഉപയോഗിച്ചിരുന്നു. ടിയാളുമായി വാക്കാലുള്ള കരാര്‍ പ്രകാരം വര്‍ക്ക് ചെയ്യുന്നതിനായി മാസവാടക നിശ്ചയിച്ച തുകയായ 70,000/- രൂപ കമ്പനിയില്‍ നിന്നും എനിക്ക് ബില്ല് പാസ്സായ ഉടനെ തന്നെ ഞാന്‍ സുദീപിന് കൈമാറിയിരുന്നു. എന്നാല്‍ ടി തുക കൈപ്പറ്റിയതിന് ശേഷം ഇന്ന് (14-11-2024 വ്യാഴം)ഉച്ചയോടുകൂടി സമൂഹ മാധ്യമങ്ങളില്‍ എന്നെയും എന്‍റെ കുടുംബത്തേയും അധിക്ഷേപിച്ചും ആക്ഷേപിച്ചും ഒരു വീഡിയോയും മോശം പരാമര്‍ശങ്ങളുമടങ്ങിയ കുറിപ്പും വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഞാനും എന്‍റെ വര്‍ക്കുമായി ബന്ധപ്പെട്ട നൂറ് കണക്കിന് വ്യക്തികള്‍ ഉള്‍പ്പെട്ട ഒട്ടേറെ ഗ്രൂപ്പുകളിലാണ് എന്നെ മോശമായി ചിത്രീകരിച്ചിട്ടുള്ള ഈ വീഡിയോ പ്രചരിപ്പിച്ചത്. സമൂഹത്തില്‍ വളരെ നല്ല രീതിയില്‍ ജീവിച്ചുവരുന്ന ഞങ്ങളുടെ കുടുംബത്തെയും പ്രായം ചെന്ന എന്‍റെ പിതാവിന്‍റെ പേരും
പരാമര്‍ശിച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്. ഏറ്റെടുക്കുന്ന ജോലികള്‍ വളരെ ആത്മാര്‍ത്ഥതയോടും വിശ്വസ്തതയോടും കൂടി ചെയ്തു കൊടുക്കുന്നയാളാണ് ഞാന്‍. ഈയൊരു സാഹചര്യത്തില്‍ സമൂഹത്തില്‍ എനിക്കും എന്‍റെ കുടുംബത്തിനും ഉള്ള അന്തസ്സിനും മാന്യതയ്ക്കും വലിയ കളങ്കം സൃഷ്ടിക്കുന്നതാണ് ഈ വീഡിയോ. സമൂഹത്തിന് മുന്നില്‍ എന്നെയും കുടുംബത്തെയും
അപമാനിക്കാന്‍ മാത്രം ലക്ഷ്യമിട്ട് വീഡിയോ പ്രചരിപ്പിക്കുന്ന സുദീപ് എസ് ബി ക്ക് എതിരെ നിയമപരമായി നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രസ്തുത വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എന്‍റെ പിതാവും ഞങ്ങളുടെ കുടുംബവും മാനസികമായി ആകെ തകര്‍ന്നിരിക്കുകയാണ്. ആകയാല്‍ എത്രയും വേഗം ഈ പ്രവൃത്തിക്കെതിരെ
നടപടി സ്വീകരിക്കുകയും ആരെയും ആത്മഹത്യയിലേക്ക് പോലും തള്ളിവിടുന്ന ഇത്തരം
പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.
മാത്യു ടി യു.
9895777316