വയനാടും ചേലക്കരയും ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലായിരുന്നു സിപിഎംനെ വെട്ടിലാക്കി കൊണ്ട് വന്ന ആത്മകഥ വിവാദത്തിന് മറുപടിയുമായി ep രംഗത്തേക്ക് വന്നു. ഇതെന്റെ ആത്മകഥയല്ല, എന്റെ ആത്മകഥ ഇങ്ങനെയല്ല എന്നു പറഞ്ഞ് ജയരാജൻ കൈകഴുകാൻ ശ്രമിക്കുമ്പോഴും പുസ്തത്തിലെ ഉള്ളടക്കം മുഴുവൻ ജയരാജന്റെ ജീവിതമാണ്.
ഇന്നലത്തെ ആത്മകഥ വിവാദത്തിന് ശേഷം ഇന്ന് പാലക്കാട് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ep പാലക്കാട് എത്തുകയും തുടർന്ന് മാധ്യമങ്ങളെ കാണുകയും അതിലൂടെ എൽഡിഎഫിന്റെ പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ പൊതുസമൂഹത്തോടു പ്രതിജ്ഞാബദ്ധനായ ചെറുപ്പക്കാരനാണെന്നു ഇ.പി. ജയരാജൻ പറഞ്ഞു. സരിൻ ഉത്തമ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവച്ചുവെന്നും ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെക്കുറിച്ചു മോശം പരാമർശമുണ്ടെന്നു പുറത്തുവന്നതിനു പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇ.പി രംഗത്തെത്തിയത്. സരിന്റെ മനസ്സ് എപ്പോഴും തൊഴിളികളോടൊപ്പമായിരുന്നെന്നും, ജനസേവനത്തിന് വേണ്ടി ആ ചെറുപ്പക്കാരൻ ജോലി വരെ ഉപേക്ഷിച്ചിരുന്നു, അദേഹത്തിന്റെ മനസ്സ് ഇപ്പോഴും തൊഴിലികൾക്ക് ഒപ്പമായിരുന്നു. എന്നാൽ വിശ്വസിച്ച രാഷ്ട്രീയത്തിൽ സരിന് സത്യസന്ധതയും നീതിയും ലഭിച്ചില്ല, അത് പോലെ വയ്യാവേലിയല്ല സരിൻ നല്ല സ്വതന്ത്രൻ, എന്നിങ്ങനെ നല്ല രീതിയിൽ ഇപി കിടന്ന് ഉരുണ്ടിട്ടുണ്ട്