കൊല്ലം മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് കൊല്ലം സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദി ഓക്സ്ഫോ കെയർ എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 16ന് രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് ക്യാമ്പ്.
അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി, അക്യുപങ്ചർ എന്നീ വിഭാഗങ്ങളിലെ വിദഗ്ധരായ15 ലധികം ഡോക്ടർമാരുടെ സേവനം ക്യമ്പിൽ ലഭ്യമാകും. ക്യാമ്പിലെ പരിശോധനകൾക്ക് ശേഷം, അനുബന്ധ ആശുപത്രികളിൽ പ്രത്യേക ഡിസ്കൗണ്ടും നിർദ്ദേശിക്കപ്പെടുന്ന മരുന്നുകൾക്ക് സൗജന്യ ഹോം ഡെലിവറി സേവനവും പ്രത്യേക പ്രിവിലേജ് കാർഡും ലഭിക്കും.
തിരുവനന്തപുരം അമ്പലത്തറയിൽ പ്രവർത്തിക്കുന്ന അൽ-അരിഫ് ഹോസ്പിറ്റൽ, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അസീസിയ മെഡിക്കൽ കോളേജ്, എൻ.എസ്. ഹോസ്പിറ്റൽ, അഹല്യ ഐ കെയർ സെൻ്റർ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ,nhc Dr.NAIJU ‘S ഹെൽത്ത് സെന്റർ, Serene Derma സ്കിൻ ക്ലിനിക്ക് തുടങ്ങി കേരളത്തിലെ മികച്ച ആശുപത്രികളുടെയും സംഘടനകളുടെയും സഹകരണത്തോടു കൂടിയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ സ്പോട്ട് , ഓൺലൈൻ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.
ഓൺലൈൻ രജിസ്ട്രേഷന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക https://surveyheart.com/form/6729ce14c6f4220631697249
STORY HIGHLIGHT: free medical camp