വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് കണക്കുകൾ ഒന്ന് കൂടി പരിശോധിക്കുമെന്ന് പാർട്ടി, ഇലക്ഷൻ കമ്മീഷന് റിപ്പോർട്ടുകൾ നൽകും. പോളിംഗ് ശതമാനം 65ശതമാനത്തിൽ താഴെയാണെന്ന്
കണക്കുകൾ. കൃത്യമായ കണക്കുകൾ ഇതുവരെ വന്നിട്ടില്ല. പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വയനാട് എന്താണ് സംഭവിച്ചത് എന്നതിൽ മണ്ഡലങ്ങളിലെ നേതാക്കളുമായി ചർച്ച ചെയ്ത് റിപ്പോർട്ടുകൾ അന്വേഷണത്തിന് നൽകുമെന്നും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഐ സിസി അന്വേഷിക്കുമെന്നും, കെസി വേണുഗോപാൽ. ഔദ്യോഗിക കണക്കുകൾ ഇത് വരെ വന്നിട്ടില്ല.
എന്നിരുന്നാലും വയനാട് പ്രിയങ്കഗാന്ധിക്ക് വിജയം സുനിശ്ചിതമെന്നും പാർട്ടി.
ഇന്നലെ 7മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6മണിയോടെ കഴിഞ്ഞിരുന്നു. വോട്ടിങ് മെഷീനിലെ തകരാറ് മൂലം ചിലയിടങ്ങളിൽ വോട്ടിങ് വൈകിയിരുന്നു.
പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാടില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 16.71 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനഅവകാശം വിനിയോഗിക്കും. 2.34 ലക്ഷം വോട്ടര്‍മാരുളള വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും അധികം വോട്ടര്‍മാര്‍.
ചേലക്കയില്‍ രമ്യാ ഹരിദാസും യു ആര്‍ പ്രദീപും കെ ബാലകൃഷ്ണനും ഉള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത്. 2.13 ലക്ഷം വോട്ടര്‍മാര്‍ ജനവിധിയില്‍ പങ്കാളിയായി.