Food

കോഴിക്കറിക്കൊപ്പം കഴിക്കാൻ തനത് രുചിയിൽ പിടി തയ്യാറാക്കാം

പിടിയും കോഴിക്കറിയും അപാര കൊമ്പ് ആണെന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. കോഴിക്കറി തയ്യാറാക്കാൻ അറിയാമെങ്കിലും രുചികരമായ പിടി തയ്യാറാക്കാൻ ചിലർക്കെങ്കിലും അറിയില്ല. അരിപ്പൊടി, തേങ്ങ ചിരകിയത്, ജീരകം എന്നിവയാണ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. അരിപ്പൊടിയും ചിരകിയ തേങ്ങയും ഒന്നിച്ച് വറുത്തെടുക്കുക. ഇത് മൂത്ത് ചുവപ്പ് നിറമാകുന്നതിന് മുൻപ് വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്ക് രണ്ടു കപ്പ് എന്ന കണക്കിൽ ജീരകം ചേർത്ത് വെള്ളം തിളപ്പിക്കുക.  തിളപ്പിച്ച വെള്ളം ഒഴിച്ച് കൊഴുക്കട്ടയ്ക്ക് കുഴയ്ക്കുന്നത് പോലെ ചൂടോടെ വറുത്തപൊടി  കുഴച്ചെടുക്കണം. ശേഷം അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയിൽവച്ചു ചെറിയ ഉരുളകളാക്കണം. ബാക്കി ജീരക വെള്ളത്തിലേക്ക് ഈ ഉരുളകൾ ഇട്ട് വേവിച്ചെടുത്താൽ പിടി തയ്യാറായി. കോഴിക്കറിക്കൊപ്പം മികച്ച കൊമ്പോ ആണ് പിടി.

Tags: pidi recipe