കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കോംമ്പിനേഷനാണ് കട്ടൻചായയും പരിപ്പുവടയും. ഇവയുടെ ഗുണഗണങ്ങൾ അറിഞ്ഞാലോ?കട്ടൻചായയിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളും സംയുക്തങ്ങളും ഇൻഫ്‌ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. മിതമായ അളവിൽ കട്ടൻചായ ആരോഗ്യകരമാണ്.കട്ടൻചായയിൽ ധാരാളം ടാനിനുകൾ ഉണ്ട്. ഇതാണ് ചായയ്ക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നൽകുന്നത്. തേയിലച്ചെടിയുടെ വളർച്ചയ്ക്ക് ടാനിനുകൾ നല്ലതാണെങ്കിലും കട്ടൻചായ കൂടുതൽ കുടിച്ചാൽ ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും.
വിവിധതരം കാൻസറുകൾ പ്രതിരോധിക്കുന്ന പോളീഫിനോൾസ്, തീഫ്‌ലാവിൻസ്, തീരുബിജിൻസ്, കാറ്റെച്ചിൻസ് തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ കട്ടൻ ചായയിൽ അടങ്ങിയിട്ടുണ്ട്. ബ്രസ്റ്റ് ട്യൂമറുകളെ തടയാൻ കട്ടൻ ചായയ്ക്ക് കഴിയുമെന്നാണ് ഒരു പഠനം പറയുന്നത്.ദിവസവും കട്ടൻചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാൻ സഹായിക്കും. കട്ടൻചായയിൽ അടങ്ങിയിരിക്കുന്ന ഫ്‌ലാവൊനോയ്ഡ്‌സ് എന്ന ആൻറി ഓക്‌സിഡൻറാണ് ഇതിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആൻറി ഓക്സിഡന്റുകളുടെ കലവറയാണ് കട്ടൻചായ.ചായയിൽ അടങ്ങിയിട്ടുള്ള ആൽക്കലിൻ എന്ന ആന്റിജൻ ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാൻ, പ്രമേഹം കുറയ്ക്കാൻ നല്ലതാണ് ഇത്. എന്നാൽ മധുരമില്ലാതെ കുടിയ്ക്കണം എന്നതേ ഗുണം നൽകൂ. കട്ടൻചായ ഏകാഗ്രത വർദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതിലെ എൽ തീനൈൻ എന്ന ഘടകമാണ് ഇതിനായി സഹായിക്കുന്നത്.
തുവരപ്പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂർ കുതിർക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പിൽ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങൾ ഉള്ളതാണു് കൃത്യമായ പരുവം). അതിലേയ്ക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും അരിഞ്ഞതും വറ്റൽമുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത് കുഴയ്ക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം ഈ മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഉരുളകളെ കയ്യിൽ വച്ച് അമർത്തി പരന്ന രൂപത്തിലാക്കി എണ്ണയിൽ വറുത്തുകോരുക.