ഓരോ കുടുംബാംഗവും പരസ്പരം മനസിലാക്കി ബഹുമാനിച്ച് സ്‌നേഹിച്ച് ജീവിച്ചാൽ മാത്രമേ കുടുംബം പൂർണമാകൂ. പണ്ട് മുതൽക്കേ മിക്ക വീടുകളിലും ഉണ്ടാവുന്ന പ്രധാനപ്രശ്‌നങ്ങളിൽ ഒന്നാണ് അമ്മായിഅമ്മ-മരുമകൾ കലഹം. ഇവർക്കിടയിൽ പെട്ട് പോകുന്നതാകട്ടെ പാവം ഭർത്താക്കൻമാരായിരിക്കും.
ഇത്തരത്തിൽ അമ്മയും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുമ്പോൾ ഭർത്താക്കൻമാർ ചെയ്യുന്ന ചില തെറ്റുകൾ വഴക്കിനെ വലുതാക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വഴക്ക് തീർന്ന് അമ്മയും മരുമരുമകളും ഒന്നാവും. ഭാര്യയും അമ്മയും തമ്മിൽ വഴക്കുണ്ടാക്കുമ്പോൾ ക്ഷമയോടെ അവരുടെ പരാതികളും പരിഭവങ്ങളും കേട്ട് തീർപ്പ് കൽപ്പിക്കുന്നതിന് പകരം അവരോട് ദേഷ്യപ്പെട്ടാൽ അത് പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. അവരെ ദേഷ്യത്തോടെ സമീപിച്ചാൽ പിന്നീട് അവർ അവരുടെ ഉള്ളിലുള്ളത് പിന്നീട് പറയാകെ ആവും. ഇത് പുറത്ത് നിന്ന് വരുന്നവരോട് കുറ്റങ്ങളും പ്രശ്‌നങ്ങളും പറയാൻ തുടങ്ങും.