Tech

ഉറക്കം മുതല്‍ ഹൃദയമിടിപ്പ് വരെ നിരീക്ഷിക്കും, ആരോഗ്യം അളന്ന് റിപ്പോര്‍ട്ട് നല്‍കും; എന്താണ് ഗാലക്സി-റിംഗ്! | What is the Galaxy-Ring?

ആരോഗ്യം വിരലില്‍ ഭദ്രമാക്കാൻ സാംസങ്ങിന്റെ സ്മാർട്ട് റിംഗ് എത്തി. ഇന്ത്യൻ വിപണികളില്‍ സ്മാർട്ട് റിംഗ് വില്‍പ്പന തുടങ്ങിയതായി സാംസങ് അറിയിച്ചു. ഒക്ടോബർ പകുതിയോടെ ബുക്കിംഗ് ആരംഭിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഇന്ത്യയില്‍ ഗാലക്സി റിംഗ് ലഭിച്ചുതുടങ്ങിയത്. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം സില്‍വർ, ടൈറ്റാനിയം ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമായ മോതിരത്തിന് 38,999 രൂപയാണ് വില. 9 വ്യത്യസ്ത വലിപ്പങ്ങളില്‍ മോതിരം ലഭ്യമാണ്. നിങ്ങളുടെ വിരലിന് അനുയോജ്യമായ വലിപ്പം തിരഞ്ഞെടുക്കാം. ഒക്ടോബർ 18ന് മുൻപായി ബുക്ക് ചെയ്തവർക്ക് 25W ട്രാവല്‍ അഡാപ്റ്റർ സൗജന്യമായി ലഭിക്കും.

സാംസങ്ങിന്റെ ഓണ്‍ലൈൻ സ്റ്റോറില്‍ റിംഗ് ലഭ്യാണ്. വൈകാതെ തന്നെ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ഫ്ലിപ്കാർട്ട് എന്നിവയില്‍ ലഭ്യമായി തുടങ്ങുമെന്ന് കമ്ബനി അറിയിച്ചു. ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്റെ ഗാലക്സി റിംഗില്‍, നിർമിത ബുദ്ധി ഉപയോഗിച്ചാണ് ഹെല്‍ത്ത് ട്രാക്കിംഗ് നടത്തുന്നത്. അണിയുന്ന വ്യക്തിയുടെ ഉറക്കം, മിടിപ്പ് എന്നിവയെല്ലാം നിരീക്ഷിക്കും. ഒറ്റത്തവണ ചാർജ് ചെയ്താല്‍ ഏഴ് ദിവസത്തേക്ക് ബാറ്ററി നിലനില്‍ക്കും. വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള കഴിവും സ്മാർട്ട് റിംഗിനുണ്ട്.

STORY HIGHLLIGHTS :  what-is-the-galaxy-ring