Health

മരണശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ! | What are the changes in the body after death!

മരണശേഷം നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോൾ മരണത്തിന് ശേഷം മനുഷ്യ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളും നടക്കാറുണ്ട്. മരണം സംഭവിച്ച അടുത്ത നിമിഷം മുതല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സാവധാനമാകുന്നു. തുടര്‍ന്ന് നാഡി ഞരമ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നു. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്നു. പേശികള്‍ വിശ്രമത്തിലേയ്ക്ക് നീങ്ങുന്നു. രക്തയോട്ടം കുറയുന്നതോടെ മൃതദേഹം വിളറുന്നു. മരിച്ച് 15-20 മിനിറ്റ് ഉള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നോർക്കണം. ഇപ്പോള്‍ ഈ മരണാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിലെ നഴ്‌സിന്റെ വെളിപ്പെടുത്തലുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. തീവ്രപരിചരണത്തില്‍ അനുഭവപരിചയമുള്ള അമേരിക്കയിലെ പരിചയസമ്പന്നയായ നഴ്സ് ജൂലി മക്ഫാഡനാണ് മരണശേഷം സംഭവിക്കുന്ന ശാരീരിക മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

മരണശേഷം ശരീരം ഒരു സ്വാഭാവിക വിശ്രമ പ്രക്രിയയ്ക്ക് വിധേയമാകുമെന്ന് അവർ പറയുന്നു. ഹെപ്പോസ്റ്റാസിസ് എന്ന് വിളിക്കപ്പെടുന്ന വിഘടനത്തിന്റെ ആദ്യ ഘട്ടമാണിത്. ‘മരിച്ചു കഴിഞ്ഞാല്‍ ഉടന്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും? അത് വിശ്രമിക്കുന്നു. ഇക്കാരണത്താല്‍ ചിലര്‍ക്ക് മലമൂത്രവിസര്‍ജ്ജനം നടക്കുകയോ മൂക്കില്‍ നിന്നോ കണ്ണില്‍ നിന്നോ ചെവിയില്‍ നിന്നോ ദ്രാവകം വരുകയോ ചെയ്യാറുണ്ട്. മരണശേഷം ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്തമായാണ് പ്രതികരിക്കുക. അല്‍ഗോര്‍ മോര്‍ട്ടിസ് എന്നറിയപ്പെടുന്ന തണുപ്പിക്കല്‍ പ്രക്രിയ ചിലരിൽ ഉടനടി ആരംഭിക്കാം, മറ്റുള്ളവര്‍ക്ക് ഒന്നോ രണ്ടോ മണിക്കൂര്‍ വരെ കാലതാമസം അനുഭവപ്പെടാം. ശരാശരി, ശരീര താപനില മണിക്കൂറില്‍ 1.5 ഡിഗ്രി കുറയുന്നു, അത് ഒടുവില്‍ ചുറ്റുമുള്ള അന്തരീക്ഷ താപനിലയില്‍ എത്തുന്നു. മരണശേഷം ചിലരുടെ ദേഹത്തില്‍ നിന്ന് ചൂട് പോകാന്‍ കുറച്ച് സമയമെടുക്കും, ചിലപ്പോള്‍ ഒരു മണിക്കൂര്‍, ഒരുപക്ഷേ ഒന്നര മണിക്കൂര്‍. പിന്നീട് അവരുടെ ശരീരത്തിലെ താപനില കുറയും.

മരണശേഷം സംഭവിക്കുന്ന അത്ര അറിയപ്പെടാത്ത ഒരു പ്രതിഭാസമുണ്ട്, ഒരു വ്യക്തി മരിക്കുമ്പോള്‍, ഗുരുത്വാകര്‍ഷണം മൂലം അവരുടെ ശരീരത്തിലെ രക്തം താഴേയ്ക്ക് നീങ്ങാന്‍ തുടങ്ങുന്നു. ഈ പ്രക്രിയയെ ലിവര്‍ മോര്‍ട്ടിസ് എന്നറിയപ്പെടുന്നു. മരിച്ചയാളെ തിരിച്ചുകിടത്തുകയാണെങ്കില്‍ സാധാരണയായി അവരുടെ കാലുകളുടെ പിന്‍ഭാഗം മുഴുവന്‍ പര്‍പ്പിള്‍ അല്ലെങ്കില്‍ ഇരുണ്ടതായി കാണപ്പെടും, കാരണം അവരുടെ രക്തം മുഴുവന്‍ ഗുരുത്വാകര്‍ഷണത്തെ തുടര്‍ന്ന് ശരീരത്തിന്റെ താഴേക്ക് വലിക്കുന്നു. ഒടുവില്‍ അവരുടെ പിന്‍ഭാഗത്ത് ഇരുണ്ട നിറമുള്ള ചര്‍മ്മമായിരിക്കും കാണപ്പെടുക. അടുത്തത് ഉപാപചയ പ്രക്രിയകള്‍ നിര്‍ത്തിയാല്‍ പേശികൾ കഠിനമാകുകയും ശരീരം ദൃഢമാകുകയും ചെയ്യും. റിഗോര്‍ മോര്‍ട്ടിസ് സാധാരണയായി പോസ്റ്റ്മോർട്ടം കഴിഞ്ഞ് 2-4 മണിക്കൂറിനുള്ളില്‍ ആരംഭിക്കുകയും പാരിസ്ഥിതിക സാഹചര്യങ്ങളും വ്യക്തിഗത ശാരീരിക സവിശേഷതകളും പോലുള്ള ഘടകങ്ങളെ ആശ്രയിച്ച് 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. ഇതിനാല്‍ മരണശേഷം ശരീരം വളരെ ഭാരമുള്ളതായി മാറുമെന്നും അവർ പറയുന്നു.

പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞാല്‍ ശരീരത്തിന്റെ താപനില നിയന്ത്രണം നിലയ്ക്കുന്നു, സുപ്രധാന ഊര്‍ജ്ജ കേന്ദ്രമായ എടിപി ഉല്‍പ്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് ഇതിനു കാരണം. മരണം സംഭവിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരം ജീര്‍ണിക്കാന്‍ തുടങ്ങും. ശരീരത്തിന്റെ താപനില ഒരു മണിക്കൂറില്‍ 1.5 ഡിഗ്രി ഫാരന്‍ ഹീറ്റിലെത്തുകയും അന്തരീക്ഷ താപനിലയ്ക്ക് സമമാകുകയും ചെയ്യും. പിന്നീട് രക്തം ആസിഡ് മയമാകും. ഇത് കോശങ്ങള്‍ വിഭജിക്കപ്പെടാനും കോശത്തിലെ എന്‍സൈമുകള്‍ ഇല്ലാതാക്കുകയും ചെയ്യും. മരിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദയം രക്തം പമ്പ് ചെയ്യുന്നത് അവസാനിപ്പിക്കും. തുടര്‍ന്ന് രക്തം ശരീരത്തിന്റെ ഏറ്റവും താഴേയ്ക്ക് വന്ന് കട്ടപിടിക്കും. 12 മണിക്കൂറിന് ശേഷം ശരീരം പൂര്‍ണമായും നിറമില്ലാതെയാകും. ശരീരം 24 മണിക്കൂറിനകം വളരെയേറെ മരവിക്കും. തുടര്‍ന്ന് ശരീരം ജീര്‍ണിക്കാന്‍ തുടങ്ങും. ആവശ്യത്തിന് രക്തപ്രവാഹമില്ലാത്തതിനാല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വര്‍ദ്ധിക്കും. തുടര്‍ന്ന് വയറിനുള്ളിലെ ബാക്ടീരിയകള്‍ ആന്തരികാവയവങ്ങളെ കാര്‍ന്ന് തിന്നും. ശരീരത്തിലുണ്ടാകുന്ന സുഷിരങ്ങള്‍, സ്രവങ്ങളും വാതകങ്ങളും പുറപ്പെടുവിക്കും. 20 ദിവസം കൊണ്ട് ശരീരം ഫംഗസുകള്‍ കൊണ്ട് നിറയും. ഒടുവിലായാണ് ശരീരം മുഴുവനായും ജീർണാവസ്ഥയിലേക്ക് പ്രവേശിക്കുക.

STORY HIGHLLIGHTS : What are the changes in the body after death