കണ്ണൂർ: കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടാകുന്നത്. കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം. 14 പേരാണ് നാടക സംഘത്തിലുണ്ടായിരുന്നത്. കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് അപകടത്തിൽപ്പെട്ടത്. മലയംപടി S വളവിൽ നാടക സംഘം സഞ്ചരിച്ച വണ്ടി കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.