ന്യൂഡൽഹി: ജാർഖണ്ഡ് ഒന്നാംഘട്ട വോട്ടെടുപ്പിലെ നിശ്ശബ്ദ പ്രചാരണ ദിവസം പ്രകടനപത്രിക പുറത്തിറക്കിയതിനു കോൺഗ്രസിനെതിരെ ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. 2019–ൽ മാതൃകാ പെരുമാറ്റ ചട്ടത്തിൽ (എംസിസി) കൊണ്ടുവന്ന ഭേദഗതി പ്രകാരം നിശ്ശബ്ദ പ്രചാരണ സമയത്തു പ്രകടനപത്രിക പ്രകാശനം പാടില്ല.
ഇന്ത്യാസഖ്യമായി നേരത്തേ പ്രകടനപത്രിക ഇറക്കിയെങ്കിലും വോട്ടെടുപ്പിന്റെ തലേന്നു പ്രകാശനം ചെയ്തത് പാർട്ടിയുടെ മാത്രം വാഗ്ദാനങ്ങളാണെന്നു കോൺഗ്രസ് വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ തലേന്നു ബിജെപി പത്രങ്ങളിൽ നൽകിയ പരസ്യവും ജാർഖണ്ഡിൽ രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കുന്ന സ്ഥലത്തു നരേന്ദ്ര മോദി പ്രസംഗിച്ചതും ജാർഖണ്ഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ ചൂണ്ടിക്കാട്ടി.