Health

പ്രമേഹത്തെ വരുതിയിലാക്കാം, മല്ലിയില ഒരു കിടിലൻ ഔഷധം | coriander-leaves

മല്ലിയിലയില്‍ പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒട്ടുമിക്ക വസ്തുക്കളും അടുക്കളയിൽ തന്നെയുണ്ട്. അത്തരത്തിലൊന്നാണ് മല്ലിയില. മല്ലിയില കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്നു. ഇത് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നല്ല ദഹനാരോഗ്യം നിലനിര്‍ത്തുന്നതിനും മല്ലിയില ഉപയോഗിക്കുന്നത് ഫലപ്രദമാകും. കൂടാതെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലും മല്ലിയില ഏറെ ഫലപ്രദമാണ്. അതിനാല്‍, എല്ലാ പ്രായത്തിലുമുള്ളവരും നിര്‍ബന്ധമായും മല്ലിയില ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മല്ലിയില എങ്ങനെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.

മല്ലിയില ദഹനത്തിന് ഗുണം ചെയ്യും

ദഹനപ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഉദരരോഗ സാധ്യത തടയുന്നതിനും മല്ലിയില വളരെയേറെ ഗുണം ചെയ്യും. വയറുവേദനയും വീക്കവും കുറയ്ക്കാന്‍ മല്ലിയിലയുടെ സത്ത് ദിവസവും മൂന്നു പ്രാവശ്യം കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് 8 ആഴ്ച നീണ്ടുനിന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ നീക്കാനും മല്ലിയില സഹായകരമാണ്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മല്ലിയില കഴിക്കാവുന്നതാണ്. മല്ലിയിലയിലെ എത്തനോള്‍ സത്തില്‍ ധാരാളം ഫ്‌ളേവനോയിഡ് സംയുക്തങ്ങള്‍ ഉണ്ട്. ഈ സംയുക്തങ്ങള്‍ ഇമ്മ്യൂണോമോഡുലേറ്ററായി പ്രവര്‍ത്തിക്കുന്നു, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.

വിളര്‍ച്ച

നിങ്ങള്‍ വിളര്‍ച്ച അനുഭവിക്കുന്നുണ്ടെങ്കില്‍ മല്ലിയിലയ്ക്ക് നിങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഇരുമ്പ് ധാരാളമായി അടങ്ങിയ മല്ലിയില നിങ്ങളുടെ ശരീരത്തിലെ രക്തം വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച അകറ്റാന്‍ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകള്‍, ധാതുക്കള്‍, വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പന്നമായ മല്ലിയില ക്യാന്‍സറിനെ വരെ പ്രതിരോധിക്കും.

കൊളസ്ട്രോള്‍ സാധ്യത കുറയുന്നു

മൃഗ പഠനങ്ങള്‍ കാണിക്കുന്നത് കൊളസ്‌ട്രോള്‍ അപകടസാധ്യത കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ മല്ലിയില സഹായിക്കുന്നു എന്നാണ്. എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് മല്ലിയില ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ മല്ലിയില കഴിക്കുന്നതിന്റെ ഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മല്ലിയില കഴിക്കുന്നത് ഹൃദയാരോഗ്യത്തില്‍ പ്രത്യേകം ഗുണം ചെയ്യും.

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹത്തിന്റെ സങ്കീര്‍ണതകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ മല്ലിയില ഗുണം ചെയ്യും. മല്ലിയിലയില്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്തത്തില്‍ പഞ്ചസാര ഉയരുന്നത് തടയുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ മല്ലി സഹായിക്കുമെന്ന് മൃഗ പഠനങ്ങള്‍ കാണിക്കുന്നു.

ഫലപ്രദമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്

മല്ലിയിലയില്‍ ധാരാളം ഫലപ്രദമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, മല്ലിയിലയോ മല്ലിയോ കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് ഗുണം ചെയ്യും. പഠനങ്ങള്‍ അനുസരിച്ച്, ഇതില്‍ ക്വെര്‍സെറ്റിന്‍, ടോക്കോഫെറോള്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അവയ്ക്ക് കാന്‍സര്‍ പ്രതിരോധം, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കല്‍, ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങള്‍ എന്നിവയുണ്ട്. ഗുരുതരമായ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാന്‍ ഈ ഘടകങ്ങള്‍ സഹായിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

മല്ലിയിലയില്‍ പൊട്ടാസ്യം, കാല്‍സ്യം, മാംഗനീസ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് ഗുണം ചെയ്യും.

content highlight: health-tips-benefits-of-coriander-leaves