Health

ഈ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ ?; എങ്കിൽ കോളിഫ്ലവർ കഴിക്കല്ലേ…| avoid cauliflower

പച്ചക്കറി ഇഷ്ടമുള്ളവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് കോളിഫ്ലവർ. വെജിറ്റബിള്‍ ബിരിയാണിയിലും മറ്റു ചൈനീസ് വിഭവങ്ങളിലും ഇത് ഉൾപ്പെടുത്തുന്നു. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ ഒരുപോലെ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. കോളിഫ്ലവറിന് നിരവധി പോഷകങ്ങള്‍ ഉണ്ടെങ്കിലും, എല്ലാവര്‍ക്കും ഒരുപോലെ കഴിക്കാന്‍ സാധിക്കുന്ന ഒരു പച്ചക്കറിയല്ല കോളിഫ്ലവർ.

ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും കോളിഫ്ലവർ കഴിക്കാന്‍ പാടില്ല. അവ ഏതെല്ലാമെന്നും, എന്തുകൊണ്ട് കോളിഫ്ലവർ കഴിക്കാന്‍ പാടില്ല എന്നും നോക്കാം.

കോളിഫ്ലവറിന്റെ ഗുണങ്ങള്‍

നാരുകളാല്‍ സമ്പന്നമായ ഒരു പച്ചക്കറി വിഭവമാണ് കോളിഫ്ലവർ. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ശരീരത്തില്‍ നല്ല ആരോഗ്യകരമായ ബാക്ടീരിയ നിലനില്‍ക്കാന്‍ സഹായിക്കുന്നു. ദഹനം കൃത്യമാക്കാന്‍ സഹായിക്കുന്നു. കോളിഫ്ലവറില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് ആന്റിഓക്‌സിഡന്റ് സഹായിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തെ ഫ്രീ റാഡിക്കല്‍സില്‍ നിന്നും സംരക്ഷിക്കുന്നു. കൂടാതെ, ഇതില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാനും വളരെയധികം സഹായിക്കുന്നുണ്ട്.

കഴിക്കാന്‍ പാടില്ലാത്തവര്‍

കോളിഫ്ലവറിന് നിരവധി ആരോഗ്യ വശങ്ങളുണ്ടെങ്കിലും, ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കോളിഫ്ലവർ കഴിച്ചാല്‍ നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകാറുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

അസിഡിറ്റി

ദഹന പ്രശ്‌നങ്ങള്‍ അമിതമായിട്ടുള്ള വ്യക്തിയാണോ നിങ്ങള്‍? പ്രത്യേകിച്ച്, പുളിച്ചുതേട്ടല്‍, അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് സ്ഥിരമായി ഉണ്ടെങ്കില്‍ കോളിഫ്ലവർ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, കോളിഫ്‌ലവറില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയാല്‍, ഇത് ദഹിക്കാന്‍ വളരെയധികം സമയമെടുക്കും. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ, സ്ഥിരമായി ദഹന പ്രശ്‌നങ്ങള്‍ ഉള്ള വ്യക്തിയാണെങ്കില്‍ അവ വര്‍ദ്ധിക്കാനും കോളിഫ്ലവർ കാരണമാകുന്നുണ്ട്. അതിനാല്‍, ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കോളിഫ്ലവർ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

തൈറോയ്ഡ്

ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം, നിങ്ങള്‍ക്ക് ഇതില്‍ ഏതെങ്കിലും ഒരും തൈറോയ്ഡ് രോഗം ഉണ്ടോ? ഉണ്ടെങ്കില്‍ കോളിഫ്ലവർ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. കാരണം, കോളിഫ്ലവറില്‍ ഗോയ്‌ട്രോജന്‍ അടങ്ങിയിരക്കുന്നു. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും, ഹോര്‍മോണ്‍ വ്യതിയാനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത് തൈറോയ്ഡ് രോഗം വര്‍ദ്ധിക്കുന്നതിന് കാരണമാണ്. അതിനാല്‍, തൈറോയ്ഡ് രോഗമുള്ളവര്‍ കോളിഫ്ലവർ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

വൃക്ക രോഗം

വൃക്കയില്‍ കല്ല്, അല്ലെങ്കില്‍ ഏതങ്കിലും തരത്തിലുള്ള വൃക്കരോഗങ്ങള്‍ അനുഭവിക്കുന്നവരാണ് നിങ്ങളെങ്കില്‍ കോളിഫ്ലവർ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, കോളിഫ്ലവറില്‍ കാല്‍സ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍, വൃക്കയില്‍ കല്ലുള്ളവര്‍ക്ക് അതിന്റെ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നു. കൂടാതെ, വൃക്കയിലെ കല്ലിന്റെ വലിപ്പം വര്‍ദ്ധിക്കാനും ഈ കാല്‍സ്യം കാരണമാകുന്നുണ്ട്. അതിനാല്‍, വൃക്കരോഗങ്ങള്‍ ഉള്ളവര്‍ കോളിഫ്ലവർ പരമാവധി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍

കോളിഫ്ലവറില്‍ പൊട്ടാസ്യത്തിന്റെ അളവ് വളരെയധികം കൂടുതലാണ്. ആയതിനാല്‍, രക്തം വേഗത്തില്‍ കട്ടപിടിക്കുന്നതിന് ഇത് കാരണാകുന്നുണ്ട്. നിലവില്‍ ഹൃദ്രോഗങ്ങള്‍ ഉള്ളവരാണ് നിങ്ങളെങ്കിൽ കോളിഫ്ലവർ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ധമനികളില്‍ ബ്ലോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

content highlight: avoid cauliflower