റായ്‍പുർ: നാഗ്പുരിൽ നിന്ന് കൊൽക്കത്തയിലേക്ക് 187 യാത്രക്കാരുമായി പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരൻ അറസ്റ്റിലായി. റായ്പുരിൽ അടിയന്തര ലാൻഡിങ് നടത്തി പരിശോധിച്ച ശേഷമാണ് വ്യാജവിവരം നൽകിയ നാഗ്പുർ സ്വദേശി അനിമേഷ് മണ്ഡലിനെ അറസ്റ്റ് ചെയ്തത്. ഭീഷണിയെത്തുടർന്ന് രാവിലെ 9നാണ് വിമാനം സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ ഇറക്കിയത്. പരിശോധന പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്കു പന്ത്രണ്ടോടെ യാത്ര തുടർന്നു.
















