Health

വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഈ എട്ട് ഭക്ഷണങ്ങള്‍ കഴിക്കാം | top-8-vitamin-d-foods

ആരോഗ്യമുള്ള അസ്ഥികൾ നിലനിർത്തുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശം ഏൽക്കുമ്പോൾ നമ്മുടെ ശരീരത്തിന് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിലും, ഭക്ഷണത്തിലൂടെ ആവശ്യത്തിന് ലഭിക്കുന്നത് നിർണായകമാണ്, പ്രത്യേകിച്ച് പരിമിതമായ സൂര്യപ്രകാശമുള്ള പ്രദേശങ്ങളിൽ.

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

രണ്ട്…

മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കഴിക്കുന്നത് നല്ലതാണ്.

മൂന്ന്…

ഓറഞ്ച് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്.

നാല്…

ബീഫ് ലിവറാണ് നാലാമതായി ഈ പട്ടികയില്‍‌ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡിയും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് ബീഫ് ലിവര്‍.

അഞ്ച്…

പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും.

ആറ്…

ബദാം പാല്‍, സോയാ മില്‍ക്ക്, ഓട് മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

ഏഴ്…

മഷ്റൂം അഥവാ കൂണ്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. അതിനാല്‍ കൂണും മഞ്ഞുകാലത്ത് കഴിക്കാം.

എട്ട്…

സൂര്യകാന്തി വിത്തുകളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെ മികച്ച് ഉറവിടമാണ് ഇവ.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

content highlight: top-8-vitamin-d-foods