Celebrities

ക്രിട്ടിസിസം കേട്ടാല്‍ കലി തുള്ളുന്ന കൂട്ടുകാരില്ലേ നമുക്ക് ?; മാറ്റി നിര്‍ത്തലുകളെ ഭയക്കുന്ന നമ്മുടെ ഉള്ളിലെ കുട്ടിയാണ്’ | aswathy-sreekanth

ടെലിവിഷൻ പ്രേക്ഷർക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയിലും സജീവമാണ് താരം. മക്കളുടെ ജനനത്തെ പറ്റി പറഞ്ഞുക്കൊണ്ടുള്ള വീഡിയോയാണ് അശ്വതിയെ സോഷ്യൽമീഡിയയിൽ ശ്രദ്ധേയാമാക്കുന്നത്. ന‌‌ടി പങ്കുവയ്ക്കുന്ന പല വീഡിയോയ്ക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ശിശുദിനത്തില്‍ നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ശിശുക്കളെക്കുറിച്ച് പറയുകയാണ് നടി.

ഉള്ളില്‍ നിറയെ സ്‌നേഹമുണ്ടായിട്ടും ഒരിറ്റ് പോലും പുറത്തു കാണിക്കാന്‍ അറിയാതെ വീര്‍പ്പുമുട്ടുന്ന പല മനുഷ്യരുടെയും ഉള്ളില്‍ അനുകമ്പയോ സ്‌നേഹമോ ചേര്‍ത്ത് പിടിക്കലുകളോ കിട്ടാതെ വളര്‍ന്ന ഒരു കുട്ടിയുണ്ടാവും.

നമ്മളൊക്കെ ഇന്ന് എന്താണോ അതിലേറെ പങ്കും നമ്മുടെ കുട്ടിക്കാലം ആണെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കുറിപ്പില്‍ അശ്വതി സൂചിപ്പിച്ചിരിക്കുന്നത്.

‘തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന ആങ്‌സൈറ്റി കൊണ്ട് പാര്‍ട്ണറിന്റെ പിന്നാലെ കൂടി ശ്വാസം മുട്ടിക്കുന്നത്, പലപ്പോഴും ശരിക്കും ഉള്ള നമ്മളല്ല. അത് പണ്ടെന്നോ പേരെന്റ്‌സില്‍ നിന്നോ കൂട്ടുകാരില്‍ നിന്നോ അബാന്‍ഡന്‍മന്റ്റ്, റിജെക്ഷന്‍ ഒക്കെ നേരിട്ടിട്ടുള്ള നമ്മുടെ ഉള്ളിലെ കുട്ടി ആണ്.

ആരോടും നോ പറയാന്‍ പറ്റാത്ത ആ ‘പീപ്പിള്‍ പ്ലീസര്‍’ പോത്തുപോലെ വളര്‍ന്ന ഈ നമ്മള്‍ അല്ല. മറിച്ച് ഗുഡ് ഗേള്‍ അല്ലെങ്കില്‍ ഗുഡ് ബോയ് ആയാല്‍ മാത്രം അംഗീകാരം കിട്ടിയിരുന്ന, മാറ്റി നിര്‍ത്തലുകളെ ഭയക്കുന്ന നമ്മുടെ ഉള്ളിലെ കുട്ടിയാണ്.

ആരെങ്കിലും ഒച്ച ഉയര്‍ത്തിയാല്‍ പാനിക് ആവുന്ന, അവിടെ നിന്ന് ഓടിയോളിക്കാന്‍ തോന്നുന്ന നമ്മള്‍ ശരിക്കും നമ്മള്‍ ആണോ? അച്ഛനും അമ്മയും തമ്മില്‍ വലിയ വഴക്കുകള്‍ നടക്കുമ്പോള്‍ ഭയന്ന് വീടിന്റെ കോണില്‍ ഒളിച്ചിരുന്ന പഴയ കുട്ടിയാവും നമ്മള്‍ അപ്പോള്‍.

ഉള്ളില്‍ നിറയെ സ്‌നേഹമുണ്ടായിട്ടും ഒരിറ്റ് പോലും പുറത്തു കാണിക്കാന്‍ അറിയാതെ വീര്‍പ്പുമുട്ടുന്ന പല മനുഷ്യരുടെയും ഉള്ളില്‍ അനുകമ്പയോ സ്‌നേഹമോ ചേര്‍ത്ത് പിടിക്കലുകളോ കിട്ടാതെ വളര്‍ന്ന ഒരു കുട്ടിയുണ്ടാവും.

ക്രിട്ടിസിസം കേട്ടാല്‍ കലി തുള്ളുന്ന കൂട്ടുകാരില്ലേ നമുക്ക്? ‘Good enough’ അല്ലെന്ന്, ഒന്നിനും കൊള്ളില്ലെന്ന്, മറ്റവനെ കണ്ടു പഠിക്കെന്ന് നിരന്തരം കേട്ടു മടുത്തൊരു കുട്ടിയാണ് ആ കലി കൊള്ളുന്നതെന്ന് നമുക്ക് ഒട്ടും മനസ്സിലാവണമെന്നില്ല.

എല്ലാം ഇത് മാത്രമാണെന്നല്ല, പക്ഷേ നമ്മളൊക്കെ എന്താണോ അതിലേറിയ പങ്കും നമ്മുടെ കുട്ടിക്കാലമാണ്. ഭൂതകാലത്തില്‍ മുറിവേറ്റ ഒരു കുട്ടിയെയും ചുമന്നാണ് നമ്മളൊക്കെയും വലിയവരാകുന്നത്. ആ തിരിച്ചറിവാണ് എല്ലാ സെല്‍ഫ് ഹീലിംഗിന്റെയും ആദ്യ പടി. ഉള്ളിലെ കുട്ടിയ്ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം ഈ ശിശു ദിനത്തില്‍’ എന്നും പറഞ്ഞാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.

നമ്മള്‍ മാത്രേ വളരുന്നുള്ളു.. ഉള്ളിലെ ആ കുട്ടി ഇപ്പോഴും അവിടെ തന്നെ ഒറ്റയ്ക്ക് നിൽപ്പാണെന്നാണ് അശ്വതിയുടെ പോസ്റ്റിന് താഴെ വരുന്ന ഭൂരിഭാഗം കമൻ്റുകളിലും പറയുന്നത്.

content highlight: aswathy-sreekanth-shared-her-thought-on-childrens-day