Food

നാലുമണി ചായക്ക് നാടൻ രീതിയിലൊരു ചിക്കൻ കട്ലറ്റ് ആയാലോ? | CHICKEN CUTLET

നാലുമണി ചായക്ക് നാടൻ രീതിയിലൊരു ചിക്കൻ കട്ലറ്റ് ആയാലോ? വളരെ എളുപ്പത്തിൽ രുചികരമായി ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • 500 ഗ്രാം ചിക്കൻ
  • 1കപ്പ് ബ്രഡ് ക്രംസ്
  • 1 ടേബിൾ സ്പൂൺ വിനാഗിരി
  • ആവശ്യാനുസരണം ഉപ്പ്
  • 2-3 Tsp കുരുമുളക് പൊടി
  • 1/2 Tsp മഞ്ഞപ്പൊടി
  • 2 ഉരുളക്കിഴങ്ങ് (പുഴുങ്ങി ഉടച്ചത്)
  • 2 സവാള അരിഞ്ഞത്
  • 3-4 പച്ചമുളക് അരിഞ്ഞത്
  • 2 ടേബിൾസ്പൂൺ ഗരം മസാലപ്പൊടി
  • 2-3 ടേബിൾസ്പൂൺ മല്ലിയില അരിഞ്ഞത്
  • 2 ടീസ്പൂൺ കറിവേപ്പില അരിഞ്ഞത്
  • 1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

തയ്യാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങ് വേവിക്കുക. തൊലി കളഞ്ഞ് മാറ്റി വയ്ക്കുക. ചിക്കനിൽ(എല്ലുള്ള കഷ്ണങ്ങൾ) കുരുമുളക് പൊടി, ഉപ്പ്, 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ, 1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ചിക്കൻ സ്വർണ്ണ നിറമാകുന്നതുവരെ ഇടത്തരം ചൂടിൽ വെള്ളം ചേർക്കാതെ വേവിക്കുക. ഇത് തണുത്തതിന് ശേഷം ചിക്കൻ പിച്ചിയെടുക്കുക. അതേസമയം പാനിൽ എണ്ണ ചൂടാക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അരിഞ്ഞ ഉള്ളി ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടി, ഗരം മസാല കുരുമുളകുപൊടി, മല്ലിയില എന്നിവ ചേർത്ത് 3-4 മിനിറ്റ് വഴറ്റുക.

ഇപ്പോൾ പിച്ചിയ ചിക്കനും 1 ടീസ്പൂൺ വിനാഗിരിയും ചേർത്ത് കുറഞ്ഞ തീയിൽ 6-8 മിനിറ്റ് ഫ്രൈ ചെയ്യുക. ഇത് പൂർണ്ണമായും തണുത്തതിനുശേഷം ഉരുളക്കിഴങ്ങ് ചിക്കനിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യമെങ്കിൽ ഉപ്പും കുരുമുളക് പൊടിയും ക്രമീകരിക്കുക. ഇനി കട്ലറ്റ് ഷേപ്പ് ചെയ്യുക. ഷേപ്പ് ആക്കാൻ കഴിയുന്നില്ലെങ്കിൽ വേവിച്ച ഒരു ഉരുളക്കിഴങ്ങ് കൂടി ചേർക്കുക. 2 മുട്ടയും 2 ടീസ്പൂൺ മൈദയും ചേർത്ത് അടിക്കുക. കട്ട്ലറ്റ് മുട്ടയിലേക്ക് മുക്കുക, ബ്രഡ് ക്രംസ് ഉപയോഗിച്ച് കോട്ട് ചെയ്യുക. കട്ട്ലറ്റുകൾ ദീപ് ഫ്രൈ അല്ലെങ്കിൽ ശാലോ ഫ്രൈ ചെയ്യാം. രുചികരമായ കട്ട്ലറ്റ് തയ്യാർ