Food

കുട്ടികളുടെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ രുചികരമായ ചിക്കന്‍ ഫ്രൈഡ് റൈസ്‌ | Chicken fried rice

കുട്ടികളുടെ ലഞ്ച് ബോക്സിൽ കൊടുത്തുവിടാൻ സ്വാദിഷ്ടമായ ഒരു ചിക്കൻ ഫ്രൈഡ് റൈസ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബസ്മതി റൈസ് -മൂന്നു കപ്പ്
  • വെള്ളം തിളപ്പിച്ചത് -നാല് കപ്പ്
  • ടാല്ട -മൂന്നു ടേബിള്‍ സ്പൂണ്‍
  • ഗരം മസാല -ഒരു ടീസ്പൂണ്‍ ( പൊടിക്കാത്തത്)
  • കേരെറ്റ്‌ –ഒന്ന് വലുത്
  • സവാള -ഒന്ന് വലുത്
  • ഗ്രീന്‍ പീസ്‌ -ഒരു കപ്പ്
  • ബീന്സ്റ‌ -അഞ്ചെണ്ണം
  • ചിക്കന്‍ കൂപ് –ഒന്ന്
  • ഉപ്പ് -പാകത്തിന്
  • കാപ്സിക്കം -ഒന്ന്
  • കോഴി മുട്ട -ഒന്ന്
  • ഉരുള കിഴങ്ങ് -ഒന്ന്
  • കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു കുക്കര്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ടാല്ട ഒഴിച്ച് ഗരം മസാല പൊട്ടിക്കുക. സവാള ചെറുതായി വഴറ്റിയ ശേഷം പച്ചകറികള്‍ ഓരോന്നായി വഴറ്റുക. ഗ്രീന്‍ പീസ്‌ വേറെ പാത്രത്തില്‍ ചിക്കന്‍ ക്യൂബ് ചേർത്ത് പകുതി വേവിചെടുക്കണം. ശേഷം ഇതിലേക്കിട്ട് വഴറ്റുക, അരി വെള്ളം വാർന്ന ശേഷം ഇതിലേക്ക് ചേർത്ത് ഫ്രൈ ചെയ്യുക. പാകത്തിന് ഉപ്പ് ചേർത്ത് വെള്ളവും ഒഴിച്ച് കുക്കര്‍ അടച്ചു വെക്കുക. ഒരു വിസില്‍ വന്നാല്‍ തീ ഓഫ്‌ ചെയ്യുക. ആവി പോയ ശേഷം മുട്ട ഫ്രൈ പാനിലിട്ടു കുരുമുളക് ചേർത്ത് ചിക്കിയെടുത്തതും ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഫ്രൈഡ് റൈസ് റെഡി.