മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി.18 ശതമാനമാണ് വര്‍ധന. അതേസമയം രണ്ടാം പാദത്തില്‍ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ 1,095 കോടി രൂപയേക്കാള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ 1,04,149 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 79,493 കോടി രൂപയായിരുന്നു. 31 ശതമാനമാണ് വര്‍ധന. സ്വര്‍ണ വായ്പ 28 ശതമാനം വര്‍ധിച്ച് 86,164 കോടി രൂപയിലെത്തി.
31 ശതമാനമാണ് വര്‍ധന. സ്വര്‍ണ വായ്പ 28 ശതമാനം വര്‍ധിച്ച് 86,164 കോടി രൂപയിലെത്തി.മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ അറ്റാദായം 2,330 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 1,966 കോടി രൂപയേക്കാള്‍ 18 ശതമാനമാണ് വര്‍ധന. രണ്ടാം പാദത്തില്‍ ഇത് 1,251 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം സമാന പാദത്തില്‍ 991 കോടി രൂപയായിരുന്നു 26 ശതമാനമാണ് വര്‍ധന. സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 90,197 കോടി രൂപയായി.