Food

ഇനി ചിക്കൻ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ; ഗ്രീൻ ചിക്കൻ | Green Chicken

ഇനി ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ. വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി. സ്വാദിഷ്ടമായ ഗ്രീൻ ചിക്കൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1 ചിക്കൻ 1കിലോ
  • 2: ഇഞ്ചി ചെറുതായി അറിഞ്ഞത് 1 ടേബിൾസ്പൂൺ
  • 3 വെളുത്തുള്ളി ചെറുതായി അറിഞ്ഞത് 1 ടേബിൾസ്പൂൺ
  • 4 പട്ട 1 കഷ്ണം
  • 5 ഏലക്ക 4 എണ്ണം
  • 6 ഗ്രാമ്പൂ 3 എണ്ണം
  • 7 തക്കോലം 1 പൂവ്
  • 8 പച്ചമുളക് ആവശ്യത്തിന് (മുളക് പോടി ചേർക്കുന്നില്ല )
  • 9 മല്ലിപ്പൊടി 2 ടേബിൾസ്പൂൺ
  • 10 മഞ്ഞൾ പൊടി 1/2 ടേബിൾസ്പൂൺ
  • 11 മല്ലിയില രണ്ടു പിടി
  • 12 പുതിന 1/2 പിടി
  • 13 കസൂരി മേത്തി ഒരു ടേബിൾസ്പൂൺ
  • 14 തൈര് അധികം പുളിക്കാത്തത് 2 കപ്പ്
  • 15 സവാള 2
  • അണ്ടിപ്പരിപ്പ് 10 എണ്ണം
  • വെളുത്ത എള്ള് ഒരു ടേബിൾസ്പൂൺ
  • എണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മുക്കാൽ ഭാഗം വേവിച്ചു മാറ്റിവെക്കുക. അണ്ടിപ്പരിപ്പും എള്ളും വെള്ളത്തിൽ കുതിർത്തു മിക്സിയിൽ നന്നായി അരച്ച് വക്കുക. 4 മുതൽ 15 വരെയുള്ള ചേരുവകൾ മിക്സിയിൽ നന്നായി അരച്ച് വെക്കുക. ഒരു പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ വഴറ്റുക. ശേഷം വേവിച്ചുവെച്ച ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക. അരച്ച് വച്ച ഗ്രീൻ മസാലയും ഉപ്പും ചേർത്ത് മീഡിയം ഫ്ലെമിൽ 15 മിനുട്ട് വേവിക്കുക.(ആവശ്യത്തിന് വെള്ളം ചേർത്ത് കൊള്ളണം) ശേഷം അണ്ടിപ്പരിപ്പും എള്ളും ചേർത്തരച്ച പേസ്റ്റ് ചേർത്ത് രണ്ടു മിനിറ്റ് കഴിഞ്ഞു വാങ്ങാവുന്നതാണ്. ടേസ്റ്റി ഗ്രീൻ ചിക്കൻ റെഡി.