Food

നല്ല തേങ്ങാപാലിൽ വറ്റിച്ചെടുത്ത ചിക്കൻ റെസിപ്പി

എന്നും ഒരേ രീതിയിൽ ചിക്കൻ വെക്കാതെ വല്ലപ്പോഴുമെ ഇങ്ങനെ കറി വെക്കൂ. നല്ല തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഒരു ചിക്കൻ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • എണ്ണ
  • ഏലക്ക – 5
  • ഗ്രാമ്പൂ – 4
  • കറുവ പട്ട – 1 ഇഞ്ചു കഷ്ണം
  • സവാള – 3 എണ്ണം കൊത്തി അരിഞ്ഞത്
  • ഇഞ്ചി ചതച്ചത് – 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
  • പച്ചമുളക് ചതച്ചത് – 5
  • മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി – 1 ടേബിൾസ്പൂൺ
  • ചിക്കൻ – 1 കിലോ
  • ഉരുളകിഴങ് കഷ്ണങ്ങൾ – 1 കപ്പ്
  • തേങ്ങയുടെ രണ്ടാം പാൽ – 2 കപ്പ്
  • തേങ്ങായുടെ ഒന്നാം പാൽ – 1 കപ്പ്
  • അണ്ടി പരിപ്പ് കുതിർത്തു അരച്ചത് – 20
  • തൈര് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഏലക്ക – 5, ഗ്രാമ്പൂ – 4, കറുവ പട്ട – 1 ഇഞ്ചു കഷ്ണം കുത്തി ചതച്ചു ചേർത്ത് വഴറ്റാം. മസാല കൂട്ടിൽ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റാം. ഇനി പച്ച മുളകും സവാളയും ചേർത്ത് വഴറ്റാം. രണ്ടു തണ്ടു കറിവേപ്പില ഒന്ന് ഞെരടി ഇടാം.

മല്ലിപൊടിയും കുരുമുളക് പൊടിയും, ഉപ്പ് ചേർത്ത് വഴറ്റി ചിക്കൻ ചേർത്ത നന്നായി ഇളക്കി എടുക്കാം. ഉരുളകിഴങ്ങു കഷ്ണങ്ങൾ കൂടി ചേർക്കാം. ഇനി തേങ്ങാ പാൽ ചേർത്ത് ചിക്കൻ വേവിക്കാം. വെള്ളം അധികം വേണ്ട. ചിക്കനിൽ നിന്ന് തന്നെ വെള്ളം ഇറങ്ങിക്കോളും. ഇനി ചിക്കൻ വെന്താൽ ഒന്ന് തിള വന്നാൽ വാങ്ങിക്കോ. മല്ലിയില ചേർക്കാം. രുചികരമായ ചിക്കൻ തയ്യാർ.