ഇനി ചിക്കന്റെ ലിവർ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ഫ്രൈ ചെയ്തുനോക്കൂ. വളരെ രുചികരമായ ഒരു റെസിപ്പിയാണിത്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കൻ ലിവർ – 1 കിലോ
- സബോള – 2 എണ്ണം
- പച്ചമുളക് – 4 എണ്ണം
- കറിവേപ്പില – 3 തണ്ട്
- വെളുത്തുള്ളി – 5 അല്ലി
- ഇഞ്ചി – അരവിരൽ നീളത്തിൽ ഒരു കഷണം
- തേങ്ങ കൊത്ത് – അര മുറി തേങ്ങയുടെ
തയ്യാറാക്കുന്ന വിധം
ചിക്കൻ ലിവർ രണ്ടു പീസാക്കി മുറിച്ച് നന്നായി കഴുകി വെള്ളം വാർന്നു പോകാൻ വെയ്ക്കുക. അതിനു ശേഷം ഒരു ടേബിൾ സ്പൂൺ വീതം മുളകുപൊടി, മല്ലിപ്പൊടി, ഇറച്ചിമസാലപ്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പെടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു ഒരു 15 മിനിറ്റ് വെയ്ക്കുക.
അതിനു ശേഷം നല്ല കട്ടിയുള്ള ഒരു ചീന ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് കറിവേപ്പില, സവാള, ഇഞ്ചി, വെളുത്തുള്ളി (ജിഞ്ചർ ഗാർളിക് പേയ്സ്റ്റായാലും മതി) എന്നിവ വഴറ്റുക. അതിലേയ്ക്ക് ലിവർ, തേങ്ങക്കൊത്ത് ഇവ ഇട്ട് നന്നായി ഇളക്കി വെയ്ക്കുക. ആവശ്യത്തിനു് വെള്ളം ഒഴിക്കുക. നന്നായി തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ കുറച്ച് മുടി വെയ്ക്കുക.
വെള്ളം വറ്റി വരുമ്പോൾ നന്നായി ഇളക്കി കൊണ്ടിരിക്കുക. കുറച്ചു ഡ്രൈ ആയി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ച് നന്നായി ഇളക്കി മിക്സ് ചെയ്യുക. ശേഷം നന്നായി വരണ്ടു വരുമ്പോൾ ഒരു ടീസ്പൂൺ മസാല വിതറി നന്നായി ഇളക്കി കൂട്ടുക. ലിവർപീസുകളിൽ എണ്ണതെളിഞ്ഞു വരുന്ന പാകത്തിൽ തീ ഓഫ് ചെയ്ത് വെയ്ക്കുക.