നല്ല ചൂടുള്ള മൊരിഞ്ഞ തട്ടുകട സ്റ്റൈൽ പരിപ്പുവടേം കട്ടൻ ചായേം കഴിച്ചാലോ. തട്ടുകടേലൊന്നും പോവാതെ വീട്ടിൽ തന്നെ അതേ ടേസ്റ്റിൽ നല്ല സൂപ്പർ പരിപ്പുവട ഉണ്ടാക്കാം എല്ലാർക്കും. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- കടലപരിപ്പ് 1 1/4 കപ്പ്
- പച്ചമുളക് 5 എണ്ണം
- ചെറിയ ഉള്ളി 8എണ്ണം
- ഇഞ്ചി ചെറിയൊരു കഷ്ണം
- മുളക്പൊടി 1 ടേബിൾസ്പൂൺ
- കറി വേപ്പില 4തണ്ട്
- പാകത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
കടലപരിപ്പ് 2 1/2 to 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് നന്നായി വെള്ളം ഊറ്റി എടുത്ത് മിക്സിയിൽ പാകത്തിന് പരിപ്പ് നുറുങ്ങുന്ന വിധത്തിൽ ഒന്ന് കറക്കിയെടുക്കണം. ഇതിലേക്ക് മുളക്പൊടി, ഉപ്പ്, ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി കയ്യിനടിയിൽ വെച്ച് ഒന്ന് അമർത്തി ചൂടായ ഓയിലിൽ ഫ്രൈ ചെയ്തെടുക്കണം. രുചികരമായ പരിപ്പുവട തയ്യാർ.