ഒരുഗ്രൻ വെജ് ചീസ് സാൻഡ് വിച്ച് തയ്യാറാക്കിയാലോ? ഇത് ഒരെണ്ണം കഴിച്ചാൽ മതി ബ്രേക്ഫാസ്റ്റിന്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- സാൻഡ് വിച്ച് ബ്രഡ് 4
- സവാള 1ചെറുതായി അരിഞ്ഞത്
- കാരറ്റ് 1
- ക്യാപ്സിക്കം
- കാബേജ് കുറച്ച്
- മുളക്പൊടിച്ചത് 1ടീസ്പൂൺ
- സീസണിങ് 1ടീസ്പൂൺ.
- മയോണിസ് 3ടീസ്പൂൺ
- ചീസ്:2
- ഉപ്പ്
- വെണ്ണ
തയ്യാറാക്കുന്ന വിധം
എല്ലാം കൂടി മിക്സ് ചെയ്ത് ബ്രെഡിൽ പുരട്ടിയതിനു ശേഷം ചീസ് വെച്ച് അതിന്റെ മുകളിൽ വേറെ ബ്രഡ് വെച്ച് വെണ്ണ തടവി ചുട്ടെടുക്കുക. രുചികരമായ സാൻഡ് വിച്ച് തയ്യാർ.