നല്ല എരിവും ടേസ്റ്റും ഉള്ള ക്രിസ്പി ബീറ്റ്റൂട്ട് ചിപ്സ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീറ്റ്റൂട്ട് ഒന്നിന്റെ പകുതി
- മൈദ 1 കപ്പ്
- എള്ള്
- അയമോദകം
- മുളകുപൊടി
- കായപ്പൊടി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ചെറുതായി മുറിച്ചു മിക്സിയിൽ നന്നായി അരച്ചെടുക്കുക. നന്നായി അരച്ചെടുത്ത ബീറ്ററൂട്ടിലേക്കു ചേരുവകളെല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുത്തു ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്തു ചൂടായ എണ്ണയിൽ വറുത്തു എടുക്കാം.