Kerala

വയനാടിനോടുള്ള അവഗണന; കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി: മന്ത്രി എം ബി രാജേഷ്

വയനാടിനുള്ള സഹായം കേന്ദ്രം നിക്ഷേധിച്ചതില്‍ കേരളം പൊറുക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്

വയനാടിനുള്ള സഹായം കേന്ദ്രം നിക്ഷേധിച്ചതില്‍ കേരളം പൊറുക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാനാണ് കേന്ദ്രം ഇതുവരെ കാത്തിരുന്നത്. പാലക്കാട്ടെ ജനത ബിജെപിക്ക് തിരിച്ചടി നല്‍കുമെന്നും എം ബി രാജേഷ് പറഞ്ഞു.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേരളത്തിന് കേന്ദ്രം രേഖാമൂലം മറുപടി നല്‍കുകയായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ മതിയായ മിച്ചമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ദില്ലിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര അവഗണന വ്യക്തമാകുന്നത്. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും ഇതിന് മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് മറുപടി.